ഫേസ്‌ബുക്കിലെ മാർക്കറ്റ് പ്ലേസിൽ കണ്ടതനുസരിച്ച് വളരെക്കാലം ഉപയോഗിച്ച റോളണ്ട് കീബോർഡ് വാങ്ങിക്കാൻ അയാൾ തീരുമാനിച്ചു. പറഞ്ഞതനുസരിച്ച് മുപ്പതു മൈൽ അകലെയുള്ള വില്പനക്കാരന്റെ വീട് ലക്ഷ്യമാക്കി അദ്ദേഹവും സുഹൃത്തും യാത്ര തിരിച്ചു.
എന്തുകൊണ്ടാണ് ഇത്ര പഴയ കീബോർഡ് വാങ്ങുന്നത് ? സുഹൃത്ത് ചോദിച്ചു.
റോളണ്ട് വലിയ വിലയുള്ള ബ്രാൻഡാണ്. പുതിയ ഇനങ്ങൾക്ക് ഭീമമായ വില നൽകേണ്ടി വരും. പഴയ മോഡലുകൾ ആധുനിക മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരുപാടു പിറകിലാണ്; എങ്കിലും, ശബ്ദ മാധുര്യത്തിലും ഗുണനിലവാരത്തിലും ഒട്ടും പിറകിലല്ല താനും. .. അയാൾ പറഞ്ഞു.
പറഞ്ഞ സമയത്തുതന്നെ ലക്ഷ്യസ്ഥാനത്തെത്തി. വർധക്യത്തോടടുക്കുന്ന വെള്ളക്കാരായ ദമ്പതികൾ മാത്രമുള്ള ഒതുങ്ങിയ ഭവനം. കാൽ നൂറ്റാണ്ടിലധികം പഴക്കമുള്ള കീബോർഡ് പ്രദർശനത്തിന് സജ്ജമാണ്. പവർ കോഡിന് ലേശം ചളുക്കം ഉണ്ടെന്നതൊഴിച്ചാൽ കാര്യമായ തകരാറൊന്നുമില്ല; കാലപ്പഴക്കം തോന്നാത്തവിധം സുരക്ഷിതമായി സംരക്ഷിച്ച പെട്ടിക്കു മുകളിലാണ് കീബോർഡുള്ളത്.
പ്രവർത്തിച്ചു കണ്ടപ്പോൾ തോന്നിയ സംശയങ്ങൾക്ക് കൃത്യമായ ഉത്തരം തരാൻ വീട്ടുകാരന് സാധിക്കുന്നില്ല. വർഷങ്ങളായി കൈകാര്യം ചെയ്യാത്തതിന്റെയും പ്രായാധിക്യത്തിൽ സ്വാഭാവികമായ ഓർമ്മക്കുറവിന്റെയും പ്രശ്നമാണ്. കീബോർഡിനെ സംബന്ധിച്ചും അതിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചും രണ്ടു വലിയ പുസ്തകങ്ങൾ അദ്ദേഹം വച്ചു നീട്ടി.
എന്താണ് പ്ലാൻ ? വാങ്ങിക്കുന്നോ ? സുഹൃത്ത് ചോദിച്ചു. അപ്പോഴാണ് അയാൾ റോളണ്ട് കീബോർഡ് സെക്കൻഡ് ഹാൻഡ് വാങ്ങി ഇന്ത്യയിലേക്ക് കയറ്റി അയക്കുന്ന നോർത്തിന്ത്യൻ സുഹൃത്തും മ്യുസിഷ്യനുമായ ഷാമിനെക്കുറിച്ചോർത്തത്.
ഷാമിനെ വിളിക്കുന്നതിന് അനുവാദം വാങ്ങി വിളിച്ചു; കിട്ടിയില്ല. ഒടുവിൽ ഇങ്ങനെ തീരുമാനിച്ചു. ഇപ്പോൾ വിളിച്ച സുഹൃത്തുമായി ആലോചിച്ച് അയാൾ പറയുന്നതനുസരിച്ച് നാളെത്തന്നെ വിവരം അറിയിക്കുകയോ വന്നു വാങ്ങുകയോ ആകാം.
വീട്ടുകാരൻ സമ്മതിച്ചു. ഇറങ്ങാൻ തുടങ്ങുമ്പോൾ ഷാം വിളിച്ചു. കാര്യം പറഞ്ഞു. അദ്ദേഹം നിരുത്സാഹപ്പെടുത്തി. റോളണ്ടിന്റെ തന്നെ മറ്റു ചില മുന്തിയ ബ്രാൻഡുകൾ ശുപാർശ ചെയ്തു.
ശരി, എങ്കിൽപിന്നെ വേണ്ടെന്നു വയ്ക്കാം; അയാൾ തീരുമാനിച്ചു. അപ്പോഴാണ് സുഹൃത്തിന്റെ ചോദ്യം. നീയിത് പഴയതാണെന്നറിഞ്ഞു കൊണ്ടുതന്നെ വാങ്ങാൻ ഇറങ്ങിപുറപ്പെട്ടതല്ലേ ? ഭാഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിച്ച നല്ല കണ്ടീഷനിൽ ഉള്ള കീബോർഡ്. പലരു കൂടി തല്ലിയാൽ പാമ്പ് ചാകില്ല....
എങ്കിൽപ്പിന്നെ എടുക്കാം അല്ലേ ?
ശരി ഞങ്ങൾ തയ്യാറാണ്, ഫേസ്‌ബുക്കിൽ കണ്ട വില നൂറ്റിപത്ത് പൗണ്ട് എടുക്കാൻ തുടങ്ങുമ്പോൾ ഉടമസ്ഥൻ പറഞ്ഞു; ശരി, സന്തോഷം എഴുപത്
പൗണ്ട്!
ചിലരങ്ങനെയാണ്; ചില സാധനങ്ങൾ, പ്രത്യേകിച്ചും സെക്കൻഡ് ഹാൻഡ് വിൽക്കാൻ തീരുമാനിക്കുന്നത് വില പ്രതീക്ഷിച്ചല്ല; എങ്ങനെയെങ്കിലും ഒഴിവാക്കാൻ കൂടിയാണ്....
വൈകാരികമായി ഏറെ ബന്ധമുള്ള വസ്തുക്കളോ ... ആളുകളോ ആണെങ്കിൽ പോലും ....
ജീവിതം തമാശയാണ്, സ്നേഹമാണ്, സഹനമാണ്, ഗൗരവമേറിയതാണ്, ദുരന്തമാണ്, അപകടം നിറഞ്ഞതാണ് ... ചിലർക്ക് ജീവിക്കാനുള്ളതാണ് ; ചിലർക്ക് ഹോമിക്കാനുള്ളതാണ് ...
Saturday, 7 December 2019
Friday, 1 November 2019
കാടിന്റെ മക്കളും കടലിന്റെ മക്കളും ...
മനുഷ്യ വിഭവശേഷിയുടെ കയറ്റുമതിയിലൂടെ വിദേശനാണയം സംഭരിക്കുന്നതിൽ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളെയും പിന്നിലാക്കി കേരളം മുന്നേറുകയാണ്.
വിവിധ ജാതി-മത-വർഗ്ഗ-സമുദായങ്ങളിൽപ്പെട്ട ഒട്ടനേകം പേർ വിവിധ രാജ്യങ്ങളിൽ പലവിധ തസ്തികകളിൽ മാന്യവും അല്ലാത്തതുമായ തൊഴിൽ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നതുകൊണ്ടാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാൻ കഴിയുന്നത്.
മലയാളികളിൽ വലിയൊരു വിഭാഗത്തിന്റെ ജീവിതനിലവാരം ഉയരുന്നതിനു കാരണം പ്രധാനമായും വിദേശനാണയം തന്നെ. പണ്ടുകാലം മുതൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടെ അവശിഷ്‌ടമെന്ന നിലയിൽ കൂലിപ്പണിയും കാർഷിക വൃത്തിയും തരം താഴ്ന്നതും തുച്ഛമായ വേതനം ലഭിക്കുന്ന കഠിനാദ്ധ്വാനവുമായി മാറി.
തൊഴിലാളി സംഘടനകളുടെ രാഷ്ട്രീയമായ ഇടപെടലുകളിലൂടെ കൂലി വർധിച്ചെങ്കിലും ആത്മാർഥമായി ജോലി ചെയ്യുന്നതിൽ മലയാളി വിമുഖത കാണിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന മേഖലകളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കുത്തൊഴുക്കുണ്ടായി. കാര്യക്ഷമമായ അവരുടെ കഠിനാധ്വാനം കേരളത്തിനു പ്രയോജനം ചെയ്യുമ്പോൾ ഇതേ കാര്യക്ഷമതയുടെ കൈക്കരുത്തുമായി മലയാളികൾ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്കും കൂടുമാറി.
വിദേശരാജ്യങ്ങൾ; അറബിയാകട്ടെ, വെള്ളക്കാരാകട്ടെ, മറ്റു സമ്പന്ന രാജ്യങ്ങളാകട്ടെ ജാതി-മത-വർഗ്ഗ-വർണ്ണ വേർതിരിവിലല്ല; മറിച്ച്, യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരുൾപ്പെടെയുള്ള തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നത്. അതിൽ കടലിന്റെ മക്കളും കാടിന്റെ മക്കളും ഇടനാടിന്റെ മക്കളുമുണ്ട്. വിവിധ ജാതിമത സമുദായങ്ങളിൽപ്പെട്ടവരുണ്ട്.
കേരളത്തിൽ അടിസ്ഥാനവർഗ്ഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി രൂപംകൊണ്ട അനേകം ക്ഷേമനിധികൾ പ്രാബല്യത്തിലുണ്ട്. ഇക്കാലമത്രയും ഈ വെള്ളാനകൾ ശ്രമിച്ചിട്ടും ഒരു സമൂഹവും രക്ഷപെട്ടു കണ്ടില്ല !
കാടിന്റെ മക്കൾ എന്നവകാശപ്പെട്ട് ഒരു വലിയ വിഭാഗം എല്ലാവരാലും പറ്റിക്കപ്പെട്ടു വനാന്തരങ്ങളിൽ ജീവിക്കുന്നു. ഇവരുടെ സംരക്ഷകരായി
ഇവർക്കിടയിൽ നിന്നുതന്നെ ഉയർന്നുവന്നവർ പലരും (ആക്ടിവിസ്റ്റുകൾ) സ്വന്തം കാര്യം നോക്കി ഇക്കൂട്ടരെ നിഷ്കരുണം തഴഞ്ഞുകളഞ്ഞു !
ചില നക്സലൈറ്റ് ഗ്രൂപ്പുകൾ ഇക്കൂട്ടരുടെ സംരക്ഷകരാണെന്ന മട്ടിൽ കാലഹരണപ്പെട്ട വിപ്ലവ വീര്യം കൂട്ടിക്കുഴച്ച് ജീവിതം കലാപകലുഷിതമാക്കി ഇവരെ വീണ്ടും പറ്റിക്കുകയാണ്.
കാടിറങ്ങി തൊട്ടടുത്ത ജില്ലകളിലേക്ക് പോകുക; അന്യസംസ്ഥാന തൊഴിലാളികൾ ഏർപ്പെടുന്ന തൊഴിലുകളിൽ നിങ്ങൾ കർമ്മനിരതരാകുക, ഒരു ഭാഷയും ഒരേ ദേശവാസികളുമായ നിങ്ങൾക്ക് മറ്റാരേക്കാളും സ്വീകാര്യതയുണ്ടെന്നു തിരിച്ചറിയുക.
വെള്ളാനകളും ആക്ടിവിസ്റ്റുകളും മറ്റെന്തെങ്കിലും ജീവിതമാർഗ്ഗം കണ്ടെത്തട്ടെ ? കാലക്രമേണ കാടിനു പുറത്തൊരു ജീവിതം കരുപ്പിടിപ്പിക്കുക; കാട് വന്യമൃഗങ്ങൾക്കും വൃക്ഷലതാദികൾക്കും വിട്ടുകൊടുത്ത് കാടിനെ സ്വതന്ത്രമാക്കുക.
കടലിന്റെ മക്കളും ഇനിയുള്ള കാലം അനുവർത്തിക്കേണ്ട ജീവിത ശൈലി ഇതുതന്നെ. ട്രോളിങ് പോലുള്ള ജോലികൾക്ക് തീരപ്രദേശത്തു തന്നെ ജീവിക്കണമെന്ന ശാഠ്യം ഉപേക്ഷിക്കുക.
പ്രകൃതി ശാന്തമാകട്ടെ, മനുഷ്യർ അന്തസ്സായി ജോലി ചെയ്തു ജീവിതം ആസ്വദിക്കട്ടെ ? ജാതിവ്യവസ്ഥയും മേലാള -കീഴാള സങ്കല്പങ്ങളും തച്ചുടയ്ക്കപ്പെടട്ടെ ?

Saturday, 5 October 2019
ജോളിയാവുക...
സ്ത്രീയാണ്; പഠിപ്പ് വേണം,
ഉദ്യോഗം വേണം,
നല്ല വിവാഹ ബന്ധം വേണം....
കുടുംബ മഹിമ വേണം,
കുടുംബത്തിലുള്ളവർക്ക്
പ്രിയങ്കരിയാകണം...
ഒസ്യതും കുടുംബാധിപത്യവും
സൂക്ഷ്മമായി നിരീക്ഷിക്കണം
തനിക്കനുകൂലിക്കാൻ പറ്റാത്ത
യാഥാർഥ്യങ്ങളെ പ്രതിരോധിക്കാൻ
അരുംകൊലയെങ്കിൽ അത്...
എത്ര പേരെയെങ്കിൽ അത്രയും...
വിഷം;ഹ്രസ്വ രീതിയിൽ പ്രവർത്തിക്കുന്നത്
അതിന്റെ പ്രവർത്തനം അറിഞ്ഞു
ദൈവത്തെ വിളിച്ച് കൃത്യം നിറവേറ്റുക..
വിജയം സുനിശ്ചിതം...
ജോളിയാവുക, നമ്മൾ
ഇനിയും ജോളിയാകുക...
ഉദ്യോഗം വേണം,
നല്ല വിവാഹ ബന്ധം വേണം....
കുടുംബ മഹിമ വേണം,
കുടുംബത്തിലുള്ളവർക്ക്
പ്രിയങ്കരിയാകണം...
ഒസ്യതും കുടുംബാധിപത്യവും
സൂക്ഷ്മമായി നിരീക്ഷിക്കണം
തനിക്കനുകൂലിക്കാൻ പറ്റാത്ത
യാഥാർഥ്യങ്ങളെ പ്രതിരോധിക്കാൻ
അരുംകൊലയെങ്കിൽ അത്...
എത്ര പേരെയെങ്കിൽ അത്രയും...
വിഷം;ഹ്രസ്വ രീതിയിൽ പ്രവർത്തിക്കുന്നത്
അതിന്റെ പ്രവർത്തനം അറിഞ്ഞു
ദൈവത്തെ വിളിച്ച് കൃത്യം നിറവേറ്റുക..
വിജയം സുനിശ്ചിതം...
ജോളിയാവുക, നമ്മൾ
ഇനിയും ജോളിയാകുക...
Wednesday, 25 September 2019
ഹൗഡി മോദി
അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി വിഷയവുമായി ബന്ധപ്പെട്ടു സോഷ്യൽമീഡിയകളിൽ വലിയ രീതിയിൽ ആക്രമണ പ്രത്യാക്രമണം കണ്ടില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയിലെ ഇന്ത്യൻ വംശജർ നൽകിയ സ്വീകരണ പരിപാടി ശ്രദ്ധേയവും അതോടൊപ്പം വിവാദവുമാകാൻ കാരണം, അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റ് സാന്നിധ്യം ആ പരിപാടിയിൽ ഉണ്ടായി എന്നതാണ്.
ഈ രണ്ടു നേതാക്കളെയും വിഡ്ഢികളായും അന്തവും കുന്തവുമില്ലാത്ത തീരുമാനങ്ങൾ എടുക്കുന്നവരായും ഒക്കെ പരാമർശിക്കുകയും വിമർശിക്കുകയും ചെയ്യുന്നവർ ഏറെയുണ്ട്. അതാണ് ജനാധിപത്യത്തിന്റെ ശക്തിയും സ്വാതന്ത്ര്യവും.
അമേരിക്കയിൽ ഇന്ത്യൻ വംശജർ അവരുടെ പ്രധാനമന്ത്രിയെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് വരേണ്ട യാതൊരു കാര്യവുമില്ല; ശരിയാണ്, അതാണ് കീഴ്വഴക്കം. പക്ഷേ എന്തിനു വന്നു ? അല്ലെങ്കിൽ എങ്ങനെ വന്നു ? അവിടെയാണ് നമ്മൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ മാത്രം പയറ്റിത്തെളിഞ്ഞ രാഷ്ട്രീയ നാടകങ്ങൾക്ക് സമാനമായി അടുത്ത തെരഞ്ഞെടുപ്പിൽ തന്റെ വിജയം ഉറപ്പാക്കാൻ ഇവിടെ ഒത്തുകൂടിയ 50000 പേരുടെ വോട്ടുകൾ ലക്ഷ്യമിട്ടാണ് ട്രംപ് വന്നതെന്ന നിഗമനത്തിലെത്തിയത്.
തൊട്ടടുത്ത പരിപാടിയിൽ പാക് പ്രസിഡന്റ്, നമ്മുടെ പ്രിയപ്പെട്ട ക്രിക്കറ്റ് ഇതിഹാസം ഇമ്രാൻ ഖാനുമായും ട്രംപ് ഇതേ നാടകം കളിച്ചു... ഇത് രാഷ്ട്രീയമാണ്, രാഷ്ട്രീയം ഇങ്ങനെയൊക്കെയാണ്. ഇതാർക്കാണ് അറിയാത്തത് ?
ഇനി കുറച്ചു ഭൂതകാലത്തേക്ക് ...
1989 -90 കാലഘട്ടം. യൂണിയൻ ഓഫ് സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് (USSR) എന്ന റഷ്യയുടെ അവസ്ഥ എന്തായിരുന്നു ? രണ്ടാം ലോക യുദ്ധത്തിനു ശേഷം അമേരിക്കയുടെ നേതൃത്വത്തിൽ നാറ്റോയും യു.എസ്.എസ്.ആർ റഷ്യയുടെ നേതൃത്വത്തിൽ മറ്റൊരു സംഘടനയും നിലവിൽ വന്നു. കോൾഡ് വാർ എന്ന ഓമനപ്പേരു നൽകി ലോകരാജ്യങ്ങൾ ഇരു ചേരികളായി നിലകൊണ്ടു. നെഹ്‌റു എന്ന അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി വേണ്ടപ്പെട്ടവരുമായി ആലോചിച്ചെടുത്ത തീരുമാനം ഇന്ത്യ റഷ്യയോടൊപ്പം നിൽക്കുക എന്നതായിരുന്നു.
വലതുപക്ഷ സ്വഭാവമുള്ള, മുതലാളിത്ത വ്യവസ്ഥിതിയോടു അടങ്ങാത്ത കൂറ് കാണിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യ രീതിയിൽ രാജ്യം ഭരിക്കുമ്പോൾ നെഹ്‌റു സ്വീകരിച്ച നടപടിയെ ധീരമെന്നല്ലാതെ ആർക്ക് വിലയിരുത്താനാകും ?
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (യു എസ് ഏ) യ്ക്ക് യു.എസ്.എസ്.ആർ എന്ന റഷ്യയുടെ മേൽ യാതൊരു അപ്രമാദിത്വവുമുണ്ടായിരുന്നില്ല. രാജ്യത്തിൻറെ വിസ്തൃതി, ജനസംഖ്യ, എല്ലാത്തിലുമുപരി യുദ്ധസന്നാഹം; കര, നാവിക, വ്യോമ മേഖലകളിൽ
ഇന്നു ലോക പോലീസായി വിലസുന്ന അമേരിക്കക്ക് ക്രൂയിസ് മിസൈൽ, കൺവൻഷൻ അറ്റാക്ക്, ഓക്സി സബ് മറൈൻ, കോർവേറ്റസ് തുടങ്ങിയ റഷ്യൻ സാങ്കേതിക വിദ്യകൾ അപ്രാപ്യമായിരുന്നു.
ബാക്കിയുള്ള കാര്യങ്ങളിലാകട്ടെ, എണ്ണത്തിൽ വളരെ കുറവും. ആകെ മേൽക്കൈ നേടിയത് എയർ ടാങ്കറിൽ മാത്രം 84 x 618 . ഇത് 1990 ലെ വിക്കിപീഡിയ കണക്ക്.
അപ്പോൾ പറഞ്ഞു വന്നത്, രാഷ്ട്ര നേതാക്കളെ കുറിച്ചും ലോക രാഷ്ട്രീയത്തെക്കുറിച്ചുമാണ്. മിഖായേൽ ഗോർബച്ചേവ് ഇന്നും ജീവിച്ചിരിപ്പുണ്ടാവും. യു എസ് എസ് ആറിന്റെ തകർച്ചക്ക് കാരണക്കാരൻ അദ്ദേഹമാണ്. അതിനു അദ്ദേഹത്തിന് പറയാൻ കാരണവുമുണ്ട്.
പഴയ യു എസ് എസ് ആർ അംഗ രാജ്യങ്ങൾ ആരെല്ലാമാണ് ? റഷ്യ, ജോർജ്ജിയ, ഉക്രൈൻ, മൊൾഡോവ, ബെലാറസ്, അർമേനിയ, അസർബൈജാൻ, കസാക്കിസ്ഥാൻ, ഉസ്ബെസ്ക്കിസ്ഥാൻ, ടാർക്ക്മെനിസ്ഥാൻ, കിർഗിസ്ഥാൻ... ഇങ്ങനെ കാണുന്നു.
റഷ്യ, പോളണ്ട്, ചെക്കോസ്ലോവാക്യ (ചെക്ക് ,സ്ലോവാക്യ ), ഫിൻലാൻഡ്, ടർക്കി, നോർവേ, ഹംഗറി, റൊമേനിയ, ഇറാൻ, മംഗോളിയ, നോർത്ത് കൊറിയ, അഫ്ഗാനിസ്ഥാൻ, ചൈന ... ഇങ്ങനെ വേറെയും മറ്റൊരു വിവരണമുണ്ട്.
ഗോർബച്ചേവ് പഴയ യു എസ് എസ് ആറിനെ തകർത്തതിന് ഒരു കാരണം പറയുന്നത് പിന്നീട് വന്ന ബോറിസ് യെൽസിനും ടീമും അല്ലായിരുന്നെങ്കിൽ രാഷ്ട്രം ചുട്ടെരിച്ചേനെ എന്നാണ് .... അതൊഴിവാക്കാനായിരുന്നത്രേ അദ്ദേഹം തന്റെ അധികാരം വിട്ടൊഴിഞ്ഞു ലോക ശക്തിയായ റഷ്യയെ കൈവെള്ളയിൽ കാത്തത് ....
ഇവിടെ ആര് ആരെയാണ് വിശ്വസിക്കേണ്ടത് ? ആർക്ക് ആരോടാണ് കടപ്പാടുള്ളത് ?

Thursday, 19 September 2019
മാംസം വർജ്ജിക്കണോ ???
മാംസഭോജനം സംബന്ധിച്ച് മതപരമായും വിശ്വാസപരമായും ചില ആശയങ്ങളും ആശയകുഴപ്പങ്ങളും സോഷ്യൽ മീഡിയകളിൽ ഉയർന്നു കേൾക്കുന്നു.
ബൈബിൾ (പഴയ നിയമം), ഖുർ ആൻ, യഹൂദരുടെ മതഗ്രൻഥം തുടങ്ങിയ ഗ്രൻഥങ്ങളിൽ പൊതുവായി ഒഴിവാക്കേണ്ട ചില ജീവികളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട് എന്നത് ഈ ആശയങ്ങളുടെ ബുദ്ധികേന്ദ്രം ഒന്നാണോ എന്നു സംശയിപ്പിക്കുന്നതാണ്.
അതെന്തുമാകട്ടെ, ആധികാരിക ചരിത്ര രേഖകളുടെ പിൻബലത്തിൽ പ്രാചീന ഭാരതസങ്കല്പങ്ങളിൽ ബ്രാഹ്മണർ മാംസം ഭക്ഷിച്ചിരുന്നു എന്നു വാദിക്കുന്നവരുമുണ്ട്;
സസ്യഭോജനം പോലെ അനായാസമായ ഒന്നല്ല മാംസഭോജനം എന്നതിനെ അടിവരയിട്ടു ചില ട്രോളുകളും കാണായി. ഇതിൽ അല്പം കഴമ്പില്ലേ ?
ശരിയാണ്, ഒരു കോഴിയോ പ്രാവോ പോലെയാണോ പന്നിയും പോത്തും ആടും ? പ്രാചീന ലോകത്ത് ഇവയെ കൊന്നു സമയബന്ധിതമായി പാകം ചെയ്തു കഴിക്കുക എന്നത് ഇന്നു നമ്മൾ ശീലിച്ച കാര്യങ്ങളുമായി തട്ടിച്ചുനോക്കിയാൽ എങ്ങുമെത്തില്ല.
കോഴിയെ ആണെങ്കിൽകൂടി കഴുത്തു ഞെരിച്ചോ അറുത്തോ കൊല്ലാൻ ധൈര്യം വേണം. ചൂട് വെള്ളത്തിൽ മുക്കി പപ്പും തൂവലും പറിച്ച് വെട്ടി നുറുക്കി കഴുകി മുളകും മല്ലിയും ചേർത്ത് വേവിക്കണം.
ഇന്നു നാലുനേരവും മാംസഭോജികളായിട്ടുള്ള മലയാളികൾ ഉൾപ്പെടെയുള്ള വിവിധ ജാതി മത വിശ്വാസികൾ ആധുനിക ലോകം നമുക്ക് മുന്നിൽ സൂപ്പർ മാർക്കറ്റുകളിലൂടെ വിവിധയിനം ഇറച്ചികൾ ലഭ്യമാക്കുന്നതുകൊണ്ടു മാംസഭോജികളായി തുടരുന്നു എന്നേയുള്ളൂ.
പോത്തോ കാളയോ പന്നിയോ ആടോ... പോട്ടെ, ഒരു കോഴിയെ എങ്കിലും കൊന്നുവേണം തിന്നാൻ എന്ന അവസ്ഥയായിരുന്നെങ്കിൽ ഇന്നു മാംസഭോജികൾ എന്നഭിമാനിക്കുന്ന തൊണ്ണൂറു ശതമാനത്തിനും വെജിറ്റേറിയൻ വിഭാഗത്തിലേക്ക് കൂടു മാറേണ്ടി വന്നേനെ !
മാംസാഹാരങ്ങളുടെ സംഭരണവും സംരക്ഷണവും ശീതീകരണവും പ്രധാനവെല്ലുവിളിയാണ്. യു.കെ. പോലുള്ള രാജ്യങ്ങളിൽ പോലും വിഷമയമായ മാംസാഹാരം കഴിച്ച് മരണം വരിച്ചവരുണ്ട് എന്നതാണ് മാംസഭോജികളെ ഞെട്ടിപ്പിക്കുന്നത്.
എന്നോ കൊന്ന ജീവിയുടെ മാംസം ഇത്ര ദിവസത്തേക്കു എന്നു ലേബലൊട്ടിച്ചു ഫ്രീസറുകളിൽ നിന്നും ഫ്രീസറുകളിലേക്ക് മാറിമാറി പാചകം ചെയ്യുന്നവന്റെ കൈയ്യിൽ കിട്ടുന്നു; അവിടെയും അപകടം സംഭവിക്കാം. ഫ്രീസറിൽ നിന്നും എടുത്തു പാചകം ചെയ്യാൻ ഉദ്ദേശിച്ച മാംസം പാചകം ചെയ്യാതെ വീണ്ടും ഫ്രീസ് ചെയ്യാൻ പാടില്ല !!!
ഇങ്ങനെയൊക്കെയാണ് ഇവിടെ മാംസാഹാരം വില്ലനാകുന്നത്. നമുക്ക് അത്ര ഭയപ്പാടില്ല; കാരണം, പാചകത്തിനുപയോഗിക്കുന്ന സുഗന്ധ വ്യഞ്ജന കൂട്ടായിരിക്കാം ആശ്വാസം.
ഒരു ജീവി ചത്തുകിടന്നാൽ മൈനസ് ഡിഗ്രി ഉള്ള സമയത്ത് പോലും രണ്ടാം ദിവസം ദുർഗന്ധം വമിക്കും. പ്രാകൃത ലോകത്തെ സ്ഥിതി പറയാനുണ്ടോ ? ഇതൊക്കെയായിരിക്കാം മാംസഭോജനത്തിൽ നിന്നും സസ്യ ഭോജനത്തിലേക്ക് മനുഷ്യരെ കൂടു മാറാൻ പ്രേരിപ്പിച്ചത്.

Monday, 16 September 2019
നാട്ടുനടപ്പ്
കാപട്യങ്ങളുടെ ആൾരൂപങ്ങളായി ആധുനിക മാലയാളികൾ മാറിയിരിക്കുന്നു. ജാതി മത ഭേദമെന്യേ എല്ലാവരും തീവ്ര വിശ്വാസികളും അനുഷ്‌ടാനങ്ങളിൽ മുഴുകി കഴിയുന്നവരുമാണ്. പക്ഷേ, ഇവരുടെ കൈയ്യിലിരിപ്പും കാര്യങ്ങളും തികഞ്ഞ സ്വാർത്ഥതയിലൂന്നിയ മുഴുതിന്മകളുടേതാണ് എന്നു പറയാതിരിക്കാൻ കഴിയില്ല.
അനധികൃതമായി നിർമ്മിച്ചു എന്നു പറയപ്പെടുന്ന മരട് ഫ്ലാറ്റും മുത്തങ്ങയിലെ ആദിവാസി വനഭൂമി കൈയ്യേറ്റവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്.
മനുഷ്യരുടെ ജീവനത്തിന്റെ പ്രശ്നമാണ് രണ്ടും. യുഗങ്ങളായി കേരളത്തിൽ തന്നെ ജീവിക്കുന്ന, പ്രകൃതിയുമായി ഏറെ ഇടപഴകി കഴിയുന്ന ജനതയാണ് ആദിവാസി സമൂഹം. അവരിൽ,കേരളം വിട്ടു പുറത്തുപോയി ജീവിതം കരുപ്പിടിപ്പിച്ചവർ ഇല്ലതന്നെ.
അതുപോലെയല്ല മരട് ഫ്ലാറ്റ് ഉടമകൾ. ഇക്കൂട്ടർ കേരളത്തിലും കേരളത്തിനു വെളിയിൽ, ഇന്ത്യക്ക് വെളിയിൽ ദീർഘകാലം ജോലി ചെയ്തു സമ്പാദിച്ച പണമാണ് ഫ്ലാറ്റിൽ നിക്ഷേപിച്ചത്.
ഇതു നമ്മെ പഠിപ്പിക്കുന്നതെന്താണ് ? ഒരു രാജ്യത്ത് നോട്ട് നിരോധനം , ജി.എസ്.ടി. പോലുള്ള സാമ്പത്തിക സംഭവവികാസങ്ങളിൽ അടിപതറി വീണ അനേകർ ഒരുവശത്ത്; നിരോധിച്ച നോട്ടുകൾ കണ്ടിട്ടു പോലുമില്ലാത്ത കോടിക്കണക്കിനു ദരിദ്രവാസികൾ മറുവശത്ത് ....
ഉമ്മൻചാണ്ടി പറയുംപോലെ നിയമം അതിന്റെ വഴിക്കു പോകട്ടെ ? പക്ഷേ, സാമൂഹ്യമായി നമ്മൾ വിശ്വാസത്തെയും ദൈവത്തെയും കെട്ടിപ്പിടിച്ച് സ്വാർത്ഥതയുടെ ഭീകരമായ അന്ധകാര സ്വകാര്യതകളിലേക്ക് കൂപ്പു കുത്തുന്നത് നിർത്തണം. നമ്മൾ മനുഷ്യരാണ്; മാനവികത എന്നത് സർവ്വ സാഹോദര്യമാണ്.
നാട്ടിലെ ട്രെൻഡ് എന്താണെന്നുവച്ചാൽ, കല്ല്യാണത്തിന് വധൂവരന്മാരുടെ മാതാപിതാക്കൾ ഏറെക്കുറെ പണക്കാരായിരിക്കും. അവരുടെ അണുകുടുംബങ്ങളിലെ കുട്ടികളുടെ കല്ല്യാണം ഏറ്റവും ആർഭാടമാക്കുക എന്നതായിരിക്കും അവരുടെ ജീവിതാഭിലാഷം.
ഇവർക്ക് മാതാപിതാക്കൾ ഉണ്ടെങ്കിൽ, (ഇല്ലാതിരിക്കുന്നതാണ് നല്ലത്) അത്തരക്കാർക്ക് മുമ്പ് ഉണ്ടായിരുന്ന മേധാവിത്വവും അധികാരങ്ങളും ഇന്നില്ല. പണ്ട്, ഭൂമിയും അതിന്റെ അവകാശവും ഒക്കെ ഇക്കൂട്ടരിൽ നിക്ഷിപ്തമായിരുന്നു എന്നതുകൊണ്ട് ഇവർക്ക് വലിയ അധികാരങ്ങൾ ഉണ്ടായിരുന്നു, ഇന്നിപ്പോൾ വിദേശത്തോ സ്വദേശത്തോ ജോലി ചെയ്തു പണക്കാരായ മക്കൾ പ്രത്യേകിച്ചും ആവശതയുള്ള മാതാപിതാക്കളെ കാണുന്നത് പേരിനു മുഖം കാണിക്കാൻ വേണ്ടി മാത്രമാണ്.
ഇവർ മരിച്ചാൽ ആഘോഷമായിത്തന്നെ മൃതസംസ്കാര ശുശ്രൂഷകൾ ഏർപ്പാടാക്കുന്നതിലും മക്കളും കൊച്ചുമക്കളും മുൻനിരയിൽ തന്നെ കാണും താനും !
ചുരുക്കി പറഞ്ഞാൽ, ഇതാണ് നമ്മുടെ ഇന്നത്തെ നാട്ടുനടപ്പ്.

Wednesday, 4 September 2019
ഔപചാരികതകളും ആത്മസംഘർഷങ്ങളും...
കേരളത്തിൽ കഴിഞ്ഞ ഒന്നര വ്യാഴവട്ടക്കാലത്തെ സാമൂഹ്യ ജീവിതം നിരീക്ഷിച്ചാൽ സമസ്ത മേഖലകളിലും അശാസ്ത്രീയവും സ്വാർത്ഥ സമ്പദ്ഘടനയിൽ അധിഷ്‌ഠിതവുമായ വികലമായ പുരോഗതികളുടെ ആവർത്തനവിരസതകൾ കാണാം.
കോൺക്രീറ്റ് വീടുകളുടെ പെരുപ്പം; വലുപ്പം, വർണ്ണ വൈവിധ്യം, സ്വകാര്യ വാഹനങ്ങളുടെ കാര്യത്തിലുണ്ടായ ഭീമമായ വർധന, മതപരമായ ചടങ്ങുകളിലുണ്ടായ വർധന, അഭൂതപൂർവ്വമായ അത്യാഡംബരഭ്രമം .... തുടങ്ങി സ്വാർത്ഥ സമ്പദ്ഘടനയുടെ ഇച്ഛാശക്തിക്കനുസരണമായ സാമ്പത്തിക ക്രയവിക്രയങ്ങൾക്കാണ് മുൻതൂക്കം.
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച്, വിദേശത്തേക്ക് കയറ്റി അയക്കപ്പെടുന്ന മനുഷ്യ വിഭവശേഷിയുടെ കാര്യത്തിൽ അഭൂതപൂർവ്വമായ വർധനവ് ഉണ്ടായപ്പോൾ, കോൺക്രീറ്റ് സൗധങ്ങളിൽ ഒറ്റയ്ക്കും പെട്ടയ്ക്കും കഴിയേണ്ടി വരുന്ന വൃദ്ധരായ മാതാപിതാക്കളുടെ എണ്ണത്തിലും അതിനേക്കാൾ കൂടിയ വർധനവാണുണ്ടായത് !
രോഗികൾ, വരുമാനം കുറഞ്ഞവർ, തകർച്ച നേരിടുന്ന സ്വയം തൊഴിൽ സംരംഭകർ, കർഷകർ ... എന്നുവേണ്ട, അന്നന്നത്തെ അപ്പത്തിനും ചികിത്സയ്ക്കും മരുന്നിനും പെടാപ്പാട് പെടുന്നവരുടെ എണ്ണവും ദിനംപ്രതി പെരുകുകയാണ് കേരളത്തിൽ !
സ്വാർത്ഥ സമ്പദ്ഘടനയുടെ തേരോട്ടം ഒരുവശത്ത്; നിരാലംബ ജീവിതങ്ങളുടെ ദൈന്യതയും രോഗവും കഷ്‌ടതയും മറുവശത്ത്, ഇതാണ് വർത്തമാന കേരളം നേരിടുന്ന സാമൂഹ്യ പ്രതിസന്ധി.
ഇതിനൊരു പരിഹാരം വേണ്ടേ ? തീർച്ചയായും വേണം. എല്ലാവർക്കും അടിസ്ഥാന ജീവിത സൗകര്യങ്ങൾ ഒരുക്കുന്നതിലും വൃദ്ധജന സംരക്ഷണത്തിനും പ്രതിജ്ഞാബദ്ധരാണ് വികസിത രാജ്യങ്ങളിലെ ഭരണകൂടങ്ങൾ.
പതിനെട്ടു വയസ്സ് പൂർത്തിയായവർക്ക് സർക്കാർ / സ്വകാര്യ മേഖലകളിൽ പാർട്ട് ടൈം / ഫുൾ ടൈം ജോലി സാധ്യതയും മിനിമം കൂലിയും ലഭ്യമാകത്തക്ക വിധത്തിൽ സർക്കാർ നിരീക്ഷണത്തിലുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഇക്കാര്യങ്ങൾക്ക് വേണ്ടി ഇവിടെ നിലവിലുണ്ട്.
മുതലാളിത്ത സമ്പദ്ഘടനയിൽ അധിഷ്‌ഠിതമായിട്ടുകൂടി അമിതമായി പണം കുന്നുകൂട്ടാനോ അതിരുവിട്ട ആർഭാടാഭാസങ്ങൾക്ക് കുടപിടിക്കാനോ ഇവരുടെ സോഷ്യലിസ്റ്റ് മനസ്ഥിതി അനുവദിക്കാറില്ല. ആരെങ്കിലും അതിനു മുതിർന്നാൽ, അത്തരക്കാരിൽ നിന്നും അന്യായമായ നികുതി ഈടാക്കുന്നതിൽ യാതൊരമാന്തവും കാണിക്കാറില്ലെന്നുമുള്ളതാണ് സത്യം.
മറ്റൊന്ന്, മതപരമായ സംവിധാനങ്ങളും ആചാരാനുഷ്ടാനങ്ങളുമാണ്. ആത്മീയമായ കൂദാശകൾ വളരെ ചിലവ് കുറഞ്ഞ രീതിയിൽ നിർവ്വഹിക്കത്തക്ക വിധത്തിൽ സർക്കാർ നിരീക്ഷണത്തിലാണ് ഇവിടെ ആരാധനാലയങ്ങളും പുരോഹിത വൃന്ദവും.
ഇതെല്ലാം കൂടി കണക്കിലെടുത്താൽ ഒരു കാര്യം ബോധ്യമാകും; വിദേശങ്ങളിൽ കഷ്‌ടപ്പെട്ടു നേടിയ വിദേശ നാണയം കേരളത്തിൽ യാതൊരു ഉളുപ്പുമില്ലാതെ അത്യാഡംബരത്തിനും അതിരു കവിഞ്ഞ ആർഭാടത്തിനും വേണ്ടി ചിലവഴിക്കുന്നവർ സത്യത്തിൽ വെല്ലുവിളിക്കുന്നത് നമ്മുടെ പാവം സർക്കാർ നിസ്സഹായാവസ്ഥയെയാണ്.
ആഘോഷങ്ങൾ തുടരുക തന്നെ വേണം. മര്യാദയുടെ സീമകൾ ലംഘിക്കാതെയുള്ള ആഘോഷങ്ങൾ ഈ രംഗത്തു പ്രവർത്തിക്കുന്ന അനേകരുടെ ജീവിത സന്ധാരണത്തിന് കാരണമാകുന്നത് കാണാതിരുന്നുകൂടാ. അതിനാൽത്തന്നെ അതിനെ ശ്ലാഘിക്കാതിരിക്കാൻ കഴിയില്ല താനും .
സാമൂഹ്യ നീതിയും ജനക്ഷേമവും ലക്ഷ്യമാക്കി പ്രത്യയശാസ്‌ത്രപരമായ വേരോട്ടമുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയെപ്പോലും നോക്കുകുത്തിയാക്കി തേരോട്ടം തുടരുന്ന വികലമായ ആർഭാടങ്ങൾക്ക് തടയിടാൻ തക്ക ഇച്ഛാശക്തി ഭരണകൂടങ്ങൾക്ക് ഉണ്ടാകേണ്ട കാലം അതിക്രമിച്ചു എന്ന സത്യവും നമ്മെ തുറിച്ചുനോക്കുന്നില്ലേ ?
Monday, 19 August 2019
തെരുവുപട്ടി ഉറങ്ങുകയാണ്
ചാറ്റൽ മഴ കനത്തപ്പോഴാണ്
അയാൾ ബസ് കാത്തിരിപ്പുകേന്ദ്രം ശ്രദ്ധിച്ചത്
അതിലേയ്ക്ക് പ്രവേശിക്കവേ
ഭിത്തിയോടു ചേർന്ന് കിടന്നുറങ്ങുന്ന
തെരുവുപട്ടിയെയാണ് കണ്ടത് ...
പട്ടി ഉറക്കത്തിലാണ്;
തെരുവുപട്ടി നല്ല ഉറക്കത്തിലാണ്..
ബസ്സ് കാത്തു നിൽക്കുന്നവരിൽ
ഒരു സ്ത്രീ തന്റെ നനഞ്ഞ കുട
പട്ടിയുടെ നേരെ മുകളിലായി
പിടിച്ചു നിൽക്കുകയാണ്...
പട്ടി ഉറക്കത്തിലാണ്;
തെരുവുപട്ടി നല്ല ഉറക്കത്തിലാണ്...
അക്ഷമയോടെ ബസ്സ് കാത്തുനിൽക്കുന്ന
മറ്റൊരു യാത്രികന്റെ കാലുകൾ
പട്ടിയുടെ പരിസരങ്ങളിലൂടെ
അസ്വസ്ഥമാകുന്നുണ്ട്...
പട്ടി ഉറക്കത്തിലാണ്;
തെരുവുപട്ടി നല്ല ഉറക്കത്തിലാണ്...
ബസ്സ് വന്നതും യാത്രക്കാർ
ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുതിക്കാൻ
വെമ്പൽ കൊണ്ടോടിയതോടെ
കാത്തിരിപ്പു കേന്ദ്രം വിജനമായി...
പട്ടി അപ്പോഴും നല്ല ഉറക്കത്തിലാണ്;

Friday, 9 August 2019
പ്രളയാനന്തര പ്രളയങ്ങൾ ...
വറ്റിപ്പോയത് പുഴകളാണ് ; കരകവിഞ്ഞൊഴുകുന്നതും പുഴയാണ്. പണ്ട്, ഉരുളുകളിലൂടെ പൊട്ടിയൊഴുകിയത് മലയും മരങ്ങളുമായിരുന്നെങ്കിൽ, ഇന്ന് വീടുകളും ജീവിതങ്ങളുമാണ്...
വീടെന്നു പറഞ്ഞു നമ്മൾ വസിച്ച കുടിലുകൾ ഒലിച്ചുകൊണ്ടുപോയത് പ്രളയമല്ല;മാനം മുട്ടെ പടുത്തുയർത്തിയ അംബരചുംബികളായ സൗധങ്ങൾക്ക് വേണ്ടി നാംതന്നെ തച്ചുടച്ചതാണ്...
കമ്മട്ടിപ്പാടങ്ങളിലൂടെ പരന്നൊഴുകിയ വെള്ളത്തെ തടഞ്ഞു നിലക്കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയതും സാധുജീവിതങ്ങളെ കുടിയൊഴിപ്പിച്ചതും പ്രളയമല്ല; നമ്മളാണ് ...
പാറമടകളെയും മണൽ വാരലിനെയും പ്രോത്സാഹിപ്പിച്ചത് പ്രളയമല്ല; നമ്മളാണ് ...
ഈ പ്രളയം നമുക്ക് സ്വന്തം ... പ്രകൃതിയോട് നമ്മൾ കാണിച്ച മര്യാദകൾക്കുള്ള പ്രത്യുപകാരം ...
Wednesday, 24 July 2019
ആത്മഹത്യയിലേക്ക് കാലിടറി വീഴുന്നവർ ...
പട്ടിണി മരണങ്ങൾ തുടർക്കഥകളായിരുന്ന ദരിദ്ര രാജ്യങ്ങളിൽ ഇന്നും ശമനമില്ലാതെ അതു തുടരുന്നു. സമ്പന്ന രാജ്യങ്ങൾ ലോകജനതയുടെ പട്ടിണിയും പരിവട്ടവും മാറ്റാനെന്നവണ്ണം പദ്ധതികൾ ആവിഷ്കരിച്ച് കാലം കഴിക്കുമ്പോഴും പട്ടിണിക്കാരുടെ എണ്ണം കൂടുന്നതല്ലാതെ കുറഞ്ഞു കാണുന്നില്ല.
അവികസിത രാജ്യങ്ങളെ അപേക്ഷിച്ച് വികസിത രാജ്യങ്ങളും ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങളും ഉത്തരം കണ്ടെത്താനാകാതെ വിഷമിക്കുന്ന വിഷയമാണ് വർധിച്ചു വരുന്ന ആത്മഹത്യകൾ.
വ്യവസ്ഥിതിയുടെ തകരാറും കെടുകാര്യസ്ഥതയും ലോക മുതലാളിത്ത ശക്തികളുടെ സ്വാർത്ഥ ലാഭമോഹങ്ങളുമാണ് പട്ടിണിയും പരിവട്ടവും ലോകത്തുനിന്നും അപ്രത്യക്ഷമാക്കുന്നതിൽ വില്ലൻ.
ലോകജനതയുടെ പട്ടിണി മാറ്റുന്നതിൽ മുഖ്യ പങ്കു വഹിച്ചിരുന്ന സോവ്യറ്റ് റഷ്യയുടെ പതനത്തിലൂടെ ലോക സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ ചിറകുകൂടി അരിഞ്ഞു തള്ളി മുതലാളിത്ത സാമ്രാജ്യത്വ ശക്തികൾ.
പ്രജകൾ പ്രായഭേദമില്ലാതെ മാനസികമായി പിരിമുറുക്കം അനുഭവിക്കുന്നവരാണെന്നു വേണം കരുതാൻ. മാതാപിതാക്കളുടെ സമ്മർദ്ദം സഹിക്കാൻ കഴിയാതെ പഠനവിഷയങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്യുന്ന കുട്ടികളെക്കുറിച്ചുള്ള ധാരാളം റിപ്പോർട്ടുകളുണ്ട്.
കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണവും കുറവല്ല. പ്രണയ നൈരാശ്യം, പരാജയം ഒക്കെ നേരിടാനാകാതെ ജീവനൊടുക്കിയവരും ഏറെ.
എൺപതു പിന്നിട്ടവരും മരണം വന്നെത്തേണ്ട ശിഷ്‌ടകാലം കൂടി കാത്തിരിക്കാൻ തയ്യാറാകാതെ ആത്മഹത്യയെ അഭയം പ്രാപിക്കുന്നുവെങ്കിൽ അതു ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്.
മതങ്ങൾക്കും മതസ്ഥാപനങ്ങൾക്കും ഇക്കാര്യത്തിൽ വലിയ റോളുണ്ട്. എൺപതു വയസ്സുവരെ മതാനുഷ്‌ടാനങ്ങളും മതപരമായ ജീവിത ശൈലിയും പിന്തുടർന്നു കുടുംബവും കുട്ടികളുമായി ജീവിച്ചയാൾ ആത്മഹത്യയിൽ അഭയം തേടണമെങ്കിൽ അതിനെക്കുറിച്ച് വ്യവസ്ഥാപിത മതസ്ഥാപനങ്ങൾ ആത്മപരിശോധന നടത്തേണ്ടതില്ലേ? ഉണ്ട്. കാലഘട്ടത്തിന്റെ ആവശ്യമാണത്.
ആത്മഹത്യ ചെയ്തവന് ശുശ്രൂഷ വിലക്കിയതുകൊണ്ടോ ശുശ്രൂഷയിലും ശവം മറവു ചെയ്യുന്നതിലും പക്ഷഭേദം കാണിച്ചതുകൊണ്ടോ ഒരു മതവിഭാഗവും ശ്രേഷ്‌ഠരാകാൻ പോകുന്നില്ല; മറിച്ച്, ഇത്തരക്കാരുടെ മാനസിക നില ഭദ്രമാക്കേണ്ട ഉത്തരവാദിത്തം കൂടി തങ്ങളുടെ ചുമതലയായി കരുതി സന്നദ്ധസേവനത്തിനു നേതൃത്വം നൽകുക എന്ന ധാർമ്മികമായ കടമകൂടി ഇടവക വികാരി എന്ന പുരോഹിതൻറെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകൾക്കുണ്ട്.
ഒപ്പം രാഷ്ട്രീയമായി ഭരണസംവിധാനങ്ങൾ വൃദ്ധരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് യോജിച്ച സാമ്പത്തിക നയങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കേണ്ടതുമുണ്ട്.

Tuesday, 16 July 2019
സാത്താന്റെ മൂത്രം ഉപേക്ഷിച്ച് ദൈവത്തോട് ഭക്ഷണം യാചിക്കുന്നവർ ..
ആത്മീയത ഒരു പ്രതിഭാസമാണ്; ജീവിത ചര്യകളും അനുഭവങ്ങളും നൽകുന്ന ദിശാബോധത്തിൽ നിന്നും ഉരുത്തിരിയുന്ന ഒരനുഭൂതി, മാനസികമായി അവനവനു മാത്രം സംരക്ഷണം നൽകുന്ന ഒരു ചെപ്പടി.
ആത്മീയവാദികളെല്ലാം തികഞ്ഞ സ്വാർത്ഥമതികളായിരുന്നു. അവനവന്റെ ആത്മീയാന്വേഷണവുമായി വീടു വിട്ടറങ്ങുമ്പോൾ സ്വന്തം കുടുംബത്തിന്റെ ഗതിയെന്താകും എന്നാലോചിക്കാതെയാണ് രാജാവായിരുന്ന ബുദ്ധൻ മുതൽ ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്നും ഒളിച്ചോടിയ മറ്റനേകം സാധുക്കളായ സന്യാസികൾ വരെ വീടു വിട്ടത്.
ബുദ്ധൻ തിരിച്ചു വന്നില്ല. ബുദ്ധിസം വലിയ തോതിൽ ആത്മീയമായി ലോകമെങ്ങും പരിലസിച്ചു. ക്രിസ്തുവിന്റെ കാര്യം കുറേക്കൂടി ഭിന്നമാണ്. പന്ത്രണ്ടു വയസ്സിൽ കാണാതെ പോകുന്നു (ആത്മീയ യാത്ര -കെ.പി. യോഹന്നാന്റെ അല്ല) തിരിച്ചു മുപ്പതാമത്തെ വയസ്സിൽ തിരിച്ചെത്തി കാണിച്ചുകൂട്ടിയ അദ്‌ഭുതങ്ങൾക്കും അടയാളങ്ങൾക്കും പ്രത്യുപകാരമായി അടിച്ചു പണ്ടാരമടക്കി കുരിശിലേറ്റി കൊന്നു; വ്യവസ്ഥിതിയും യാഥാസ്ഥിതിക വിശ്വാസ പരിഷകളും ഒത്തുചേർന്ന് മുപ്പത്തിമൂന്നാമത്തെ വയസ്സിൽ ...
ഇനിയാണ് കഥ; ക്രിസ്തുമതം ഇറ്റലി കേന്ദ്രീകൃതമായി ലോകമെങ്ങും പടർന്നു പന്തലിക്കുന്നു, ആത്മീയമായി മാത്രമല്ല രാഷ്ട്രീയമായും അധികാരം കൈയ്യാളുന്നു. ക്രിസ്തു ശിഷ്യൻ പത്രോസിന്റെ പിന്തുടർച്ചക്കാരായി വന്നവർ അവരുടെ രാജകീയ സിംഹാസനം മാത്രമാണ് പരിഗണിച്ചത്. ആത്മീയത പാടെ തൊലിഞ്ഞു നാശമായി.
ഇരുണ്ട കാലഘട്ടം എന്ന ചരിത്രത്തിന്റെ ഏടുകൾ നമ്മോടു സംസാരിക്കുന്നത് ക്രിസ്തുവിനെ വിറ്റു തുലച്ചു തിന്നവരുടെ ഏമ്പക്കങ്ങളുടെ കഥകളാണ്.
ക്രിസ്തുവിന്റെ പേരിൽ തുടങ്ങിയ പെട്ടിക്കടകൾ ലുലുമാൾ പോലെയോ കുറഞ്ഞ പക്ഷം അയ്യപ്പാസ് പോലെയോ കച്ചിയടിച്ചു എന്നതാണ് ആത്മീയ യാത്രാ വ്യവസായികളെ ഇത്രയധികം ഈ മേഖലകളിൽ വിരാജിക്കാൻ ഉത്തേജിതരാക്കിയത്.
ചിലർ ജനിച്ചുവന്ന ക്രിസ്തീയ വിശ്വാസത്തിൽ നിന്നും വ്യതിചലിച്ച് പെട്ടെന്നൊരു സുപ്രഭാതത്തിൽ യേശുവിനെ കണ്ടു എന്നുപറഞ് മറ്റു ക്രിസ്തീയ വിശ്വാസത്തിലേക്ക് ചേക്കേറുന്നത് കാണാം.
യേശുവിനെ കാണാൻ വിശ്വാസിയാകണമെന്നു പോലുമില്ല; ലോകത്തിലേക്ക് കണ്ണോടിച്ചാൽ അവശതയനുഭവിക്കുന്നവർ, രോഗികൾ, ഭക്ഷണം കിട്ടാതെ അലയുന്നവർ..... ഇവരൊക്കെ തങ്ങളുടെ അവശതകൾ തങ്ങളുടെ വിധിയായി കരുതി പരാതിയില്ലാതെ ആത്മീയമായി ഒളിച്ചോടാൻ നിവൃത്തിയില്ലാതെ ജീവിതം തള്ളിനീക്കുന്നു.
യേശുവിനെ കണ്ടവരും ആത്മീയമായി ഏറെ മുന്നേറിയവരും അവരെക്കാൾ കൂടുതൽ ഭയചകിതരായി അനാവശ്യ പാപബോധവും അടിമത്ത വിശ്വാസവും തലയിലേറ്റി ജീവിതത്തെ കൂടുതൽ സംഘർഷഭരിതമാക്കി ജീവിതം തുലയ്‌ക്കുകയാണോ ?
ജീവിതം; അത് ആസ്വദിക്കാനുള്ളതാണ് ഹേ; ഓരോ നിമിഷവും, ആത്മീയമായും ഭൗതികമായും ....
Tuesday, 25 June 2019
യു.കെ.മലയാളികളുടെ കള്ളുകുടിയും ആഘോഷങ്ങളും മതപരമായി മാറുമ്പോൾ ...
ജീവിതത്തിൽ ഏറ്റവും കൂടുതൽ സംഘർഷം അനുഭവിക്കുന്നത് ഭക്ഷണത്തിനു വകയില്ലാതെ അലയുന്നവരാണ്. ഒരാളാണെങ്കിൽ ഭിക്ഷാടനത്തിലൂടെ അതിനു പരിഹാരം കണ്ടെത്താം; താൻ വസിക്കുന്നത് വികസിത രാജ്യമോ വികസ്വര രാജ്യമോ ആണെങ്കിൽ.
ദരിദ്ര്യ രാജ്യങ്ങളിൽ ഒരു ജനത തന്നെ ദാരിദ്ര്യത്തിൽ കഴിയുമ്പോൾ അവിടെ ഭിക്ഷാടനത്തിനു പ്രസക്തിയില്ല. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ പട്ടിണി മരണം പോലുള്ള തലക്കെട്ടുകൾ പത്രമാധ്യമങ്ങളിലൂടെ മിന്നിമറയുമ്പോൾ നമ്മൾ അതിനെ മറ്റാരുടെയോ വിഷയമെന്ന മട്ടിൽ അത്രകണ്ട് ഗൗനിക്കാറില്ല.
പത്തിരുപതു കൊല്ലം മുമ്പ് കേരളത്തിൽ ഒരു പട്ടിണി മരണം വാർത്തയായി. അയൽക്കാർ പോലും അറിഞ്ഞിരുന്നില്ല ഇവരുടെ പട്ടിണിയെക്കുറിച്ച്. അന്തസ്സും ആഭിജാത്യവും കാത്തുസൂക്ഷിക്കുന്ന ജനുസ്സിൽ പെട്ടവർക്ക് അത്യപൂർവ്വമായി വന്നു ഭവിച്ച ദുര്യോഗം...
മറ്റൊന്ന് വാർധക്യമാണ്. വാർധക്യത്തിൽ എന്തുണ്ടായിട്ടും കാര്യമില്ല. ആള് ഡോക്‌ടർ ആയിരിക്കാം , എഞ്ചിനീയർ ആയിരിക്കാം , പുരോഹിതനോ മെത്രാനോ പോപ്പോ ആയിരിക്കാം ... ഉണ്ണാനും ഉടുക്കാനും കിടക്കാനും വിസർജിക്കാനും പരസഹായം വേണമെന്നു വന്നാൽ ? അതിനു യന്ത്രങ്ങൾ പോരാ; ആളുകൾ തന്നെ വേണം (മനുഷ്യ വിഭവശേഷി)
ഇന്നിപ്പോൾ ലോക രാജ്യങ്ങൾ തങ്ങളുടെ മൂല്യമേറിയ വിദേശ കറൻസികൾ കാട്ടി നമ്മെ മാടി വിളിക്കുകയാണ്; എന്തിന് ? അവന്റെ രാജ്യത്തെ വൃദ്ധ പ്രജകളുടെ മേൽപറഞ്ഞ ആവശ്യങ്ങൾ നിർവ്വഹിക്കാൻ.
നമ്മൾ പഠിച്ചു മത്സരിച്ചു മുന്നേറുകയാണ്; എന്തിന് ? മൂല്യമേറിയ വിദേശ കറൻസികൾ സ്വന്തമാക്കുവാൻ. കേരളം പോലുള്ള കൊച്ചു സംസ്ഥാനം ഇപ്പറഞ്ഞ വിദേശനാണയങ്ങളുടെ ഗുണദോഷങ്ങൾ അനുഭവിക്കുന്ന ഒരിടമായി മാറി എന്നത് മറ്റൊരു കാര്യം.
വിദേശ നാണയം സ്വപ്നം കണ്ട് ലോകത്തെവിടെയോ ഉള്ള ആരുടെയോ വൃദ്ധമാതാപിതാക്കളെ പരിചരിക്കാൻ വെമ്പൽ കൊണ്ടോടുന്ന മലയാളി സ്വന്തം മാതാപിതാക്കൾക്ക് തമിഴനെയും ബംഗാളിയെയും ആശ്രയിക്കുന്നു എന്നത് കാര്യമാണോ, തമാശയാണോ ?
യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഒരു വ്യാഴവട്ടക്കാലത്തിൽ അധികമായി ജീവിച്ചിട്ടും ഇവിടുത്തെ ജനസമൂഹവുമായി ഇഴുകി ചേർന്നിട്ടും വൃദ്ധ സദനങ്ങളിൽ ജോലി ചെയ്തിട്ടും മനുഷ്യ ജീവിതത്തെയും ജീവിതാവസ്ഥകളെയും: ഇന്ത്യയിലാകട്ടെ; യൂറോപ്പിലാകട്ടെ, ഒന്നായി കാണാൻ മലയാളി സമൂഹത്തിനു കഴിഞ്ഞിട്ടുണ്ടോ ? ഇല്ല.
എന്താണ് തെളിവ്? ഇവിടെ മതങ്ങൾ ഏറെക്കുറെ അപ്രസക്തരായി തങ്ങളുടെ പരിമിതമായ ലാവണങ്ങളിൽ ചില്ലറ വ്യവഹാരങ്ങളും മറ്റുമായി കഴിഞ്ഞിടത്ത്, നിൽക്കക്കള്ളിയില്ലാതെ മുസ്ലിം സമൂഹമുൾപ്പെടെയുള്ളവർക്ക് കച്ചവടം ചെയ്യാൻ പള്ളികൾ വിറ്റു തുലയ്ക്കുന്നതും കണ്ടു.
അപ്പോഴാണ് നമ്മുടെ രംഗപ്രവേശം. പള്ളി കച്ചവട കേന്ദ്രമാകണമോ പള്ളി തന്നെയാകണമോ ? മലയാളികൾക്ക് തുരുതുരാ പള്ളികൾ റെഡി... ഇവിടെ കാര്യങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്; എന്താണ് ദാരിദ്ര്യവും ആരോഗ്യവും വാർധക്യവും സംബന്ധിച്ച നിങ്ങളുടെ കാഴ്ച്ചപ്പാട് ?
കഴിഞ്ഞ പത്തിരുപതു കൊല്ലമായി ഈ രാജ്യത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കുകയും ഈ രാജ്യത്തിലേക്ക് വരുന്ന പത്തു ലോറികളിൽ ആറെണ്ണം മദ്യമായിരിക്കെ അതു പൈശാചികവും വീട്ടിൽ കയറ്റാൻ കൊള്ളാത്തതും എന്ന മട്ടിൽ ഏതോ വിവരദോഷിയായ മലയാളി വൈദികന്റെ ഉപദേശ പ്രകാരം ജീവിക്കാൻ തയ്യാറാകുകയും ചെയ്താൽ പിന്നെ നിങ്ങളായി ... നിങ്ങളുടെ പാടായി ...

Saturday, 22 June 2019
കലാലയ സ്മരണകൾക്ക് കാൽ നൂറ്റാണ്ട്
കോട്ടയം ഗവ: കോളജ് സ്ഥിതിചെയ്യുന്നത് ടൗണിൽ നിന്നും മൂന്നു മൈൽ അകലെയുള്ള നാട്ടകത്താണ്. കേരളാ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ പ്രൈവറ്റായി പ്രീഡിഗ്രി ആദ്യ ചാൻസിൽ പൊട്ടി രണ്ടാമത് എഴുതി ജയിച്ചപ്പോൾ (ഫോർത് ഗ്രൂപ്പ്) തുടർപഠനത്തിന് ചേർന്നത് കോട്ടയം മോഹൻസ് കോളജിലാണ് (ബി കോം).
പഠനം മൂന്നു മാസം പിന്നിട്ടപ്പോൾ വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്തിരുന്ന നാട്ടുകാരനായ മോഹൻസർ ആണ് നാട്ടകത്തു ഇക്കണോമിക്‌സിൽ വേക്കൻസി ഉണ്ടെന്ന കാര്യം അറിയിച്ചത്. അന്നൊക്കെ അങ്ങനെയാണ്, മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന വിവരങ്ങൾ തികച്ചും സൗജന്യമായി പങ്കുവയ്ക്കാനുള്ള സന്മനസ്സുള്ളവരാണ് പലരും.
കൊമേഴ്‌സ് ഐച്ഛിക വിഷയമായിരുന്നിട്ടും സാമ്പത്തിക ശാസ്ത്രം തിരഞ്ഞെടുക്കാൻ കാരണം മാസം തോറും ഫീസ് കൊടുക്കേണ്ടതില്ല എന്നതും യാത്രാനുകൂല്യവുമാണ്. കുറുമുള്ളൂർ -ഏറ്റുമാനൂർ 15 പൈസ, ഏറ്റുമാനൂർ- കോട്ടയം 25 പൈസ, കോട്ടയം- നാട്ടകം 10 പൈസ; ഇതായിരുന്നു അന്നത്തെ വിദ്യാർത്ഥികളുടെ ആനുകൂല്യ നിരക്ക് !
അങ്ങനെ എണ്പത്തിയൊൻപത്തിലെ ഓണാഘോഷ പരിപാടികൾ തകൃതിയായി കൊണ്ടാടിയ ദിനങ്ങളിലൊന്നിൽ വാകപ്പൂമരങ്ങൾ തിങ്ങി നിറഞ്ഞ കലാലയാന്തരീക്ഷത്തിലേക്ക് കാലെടുത്തു വച്ചു.
അക്കാദമിക് കാലഘട്ടത്തിൽ അതിനുമുമ്പും ശേഷവും അനുഭവിക്കാൻ പറ്റാത്ത സ്വാതന്ത്ര്യത്തിന്റെയും സൗഹൃദങ്ങളുടെയും വിശാലതയുടെയും ലോകത്തേക്കുള്ള കാൽവയ്‌പ് കൂടിയായിരുന്നു അത്.
കാൽ നൂറ്റാണ്ടിനു ശേഷം അന്നത്തെ സതീർഥ്യരും ഗുരുജനങ്ങളും ഒത്തുചേരുന്ന സുദിനമാണ് നാളെ (23 /06 /2019 ). അകാലത്തിൽ മണ്മറഞ്ഞ ബിജു മാധവൻ, ഷീലാ മണി, ഉമ്മൻ (ഹിസ്റ്ററി) എന്നിവരെ പ്രത്യേകം സ്മരിക്കുന്നു. ജീവിതത്തിന്റെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ, വ്യവിധ്യമാർന്ന കർമ്മരംഗങ്ങളിൽ വിരാജിക്കുന്നവർ ... എല്ലാവരും മധ്യവയസ്കരായിരിക്കുന്നു. കൂട്ടായ്മയ്ക്ക് ഒരായിരം ആശംസകൾ ...

Thursday, 20 June 2019
നിക്ഷേപം സ്വയം കുരുക്കാകുമ്പോൾ...
മലയാളികൾ ഒട്ടുമിക്ക ലോകരാജ്യങ്ങളിലും സജീവ സാന്നിധ്യമാണ്. കേരളത്തിനു വെളിയിൽ ഉള്ളവർ പൊതുവെ അറിയപ്പെടുന്നത് പ്രവാസി മലയാളി എന്നാണ്.
പഴയ കാല ബ്ലാക് ആൻഡ് വൈറ്റ് സിനിമകളിൽ നമ്മുടെ സമീപകാല സാമൂഹ്യ ചരിത്രം വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഉദാ: പോസ്റ്റ്മാനെ കാണാനില്ല എന്ന നസീർ ചിത്രം. ഒരു ഹോട്ടൽ നടത്തുന്ന കുടുംബം ഹോട്ടലിലേക്ക് ആവശ്യമായ വെള്ളത്തിനു ആശ്രയിക്കുന്നത് തൊട്ടടുത്തുള്ള കുളത്തെയാണ്.
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന ജീവിത സംസ്കൃതി; അതായിരുന്നു നമ്മുടെ സംസ്കാരം. അതിൽനിന്നെല്ലാം ഒരുപാട് മുന്നോട്ടു പോയി, ആധുനിക ലോക രാജ്യങ്ങൾക്ക് സമാനമായ ജീവിത നിലവാരം പിന്തുടരാൻ പറ്റുന്ന സമൂഹമായി നമ്മൾ മാറി.
വിദേശ നാണയം നമ്മെ വല്ലാത്ത ഉന്മാദത്തിലെത്തിച്ചു എന്നുതന്നെ പറയാം. എങ്ങനെയും വിദേശ നാണയം നേടുക എന്ന ലക്ഷ്യവുമായി അറബ് ലോകത്തേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും നമ്മൾ കുതിക്കുകയായിരുന്നു...
പത്തോ പതിനഞ്ചോ വർഷം ജന്മനാടും വീടും വിട്ടു ജോലി ചെയ്തു പ്രവാസി നേടുന്ന പണം അവന്റെ ജീവനാണ്, രക്തമാണ്; വിയർപ്പാണ്.
അതു മുഴുവൻ നിക്ഷേപിച്ച് സ്വന്തം നാട്ടിൽ സ്വന്തം രീതിയിൽ ഒരു സ്വകാര്യ സംരംഭം തുടങ്ങാൻ ശ്രമിച്ചവർ ചുവപ്പു നാടയുടെ കുരുക്കിൽപെട്ട് സ്വയം ജീവിതം അവസാനിപ്പിക്കുന്നു എന്നത് കർഷകന്റെ ആത്മഹത്യ പോലെതന്നെ സത്യസന്ധതയുടെ നെഞ്ചു പിളർക്കുന്ന ക്രൂരതയാണ്.
ഇതിനൊരന്ത്യം വേണം.

Wednesday, 19 June 2019
സമ്പന്നരാജ്യങ്ങളിലെ ധർമ്മ സ്ഥാപനങ്ങൾ
ചാരിറ്റി എന്നാൽ തട്ടിപ്പ് എന്നാണ് മലയാളികൾ തെറ്റിദ്ധരിച്ചിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ സാൽവേഷൻ ആർമിയുടെ നേതൃത്വത്തിൽ ആരംഭിച്ച ചാരിറ്റി ഷോപ്പ് വിവിധ ഘട്ടങ്ങൾ താണ്ടി പതിനായിരത്തി അഞ്ഞൂറിലധികം സ്ഥാപന ശ്രുംഖലകളായി യു.കെ. യിലും അയർലണ്ടിലും പടർന്നു പന്തലിച്ചു.
സാൽവേഷൻ ആർമിക്കു ശേഷം ഇന്നു കാണുന്ന ആധുനിക ചാരിറ്റി ഷോപ്പുകൾക്ക് തുടക്കം കുറിച്ചത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം തൊള്ളായിരത്തി നാല്പത്തിയേഴ്-നാല്പത്തിയെട്ട് കാലത്ത് ഓക്സ്ഫോർഡിലുള്ള ഓക്സ്ഫം (OXFAM) എന്ന സ്ഥാപനമാണ്.
ഓരോ വർഷവും നൂറ്റിപ്പത്തു ദശലക്ഷം പൗണ്ടിന്റെ കച്ചവടമാണ് ഇത്തരം സ്ഥാപനങ്ങൾ വഴി നടക്കുന്നത്. ഈ രംഗത്തു പ്രവർത്തിക്കുന്ന പ്രധാന സ്ഥാപനങ്ങൾ ബ്രിട്ടീഷ് ഹാർട്ട് ഫൌണ്ടേഷൻ, ബ്രിട്ടീഷ് റെഡ് ക്രോസ്, യേജ് യു.കെ.തുടങ്ങിയവർ.
ചാരിറ്റിയാണ് മാതൃസ്ഥാപങ്ങളുടെ ലക്ഷ്യമെന്നതുകൊണ്ട് സർക്കാർ ഇവരുടെ വ്യവഹാരങ്ങൾക്ക് സാരമായ നികുതി ഇളവ് നൽകുന്നു.
ആരോഗ്യമേഖലയിൽ രോഗപ്രതിരോധം പോലുള്ള ഗവേഷണ വിഷയങ്ങളിൽ, വിദേശ രാജ്യങ്ങൾക്ക് ധനസഹായം, പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച പഠനങ്ങൾ, ഭവനരഹിതർ, മാനസികവും ശാരീരികവുമായ വൈകല്യം അനുഭവിക്കുന്ന കുഞ്ഞുങ്ങൾ, മൃഗ സംരക്ഷണം... തുടങ്ങി ഇവർ കൈത്താങ്ങാകുന്ന മേഖലകൾ അനവധിയാണ്.
മലയാളികളുടെ നേതൃത്വത്തിൽ, നികുതി വെട്ടിക്കാം എന്ന ഏക ലക്ഷ്യം മാത്രം മുൻനിർത്തി പ്രവർത്തിച്ച പ്രസ്ഥാനങ്ങളായിരിക്കാം ഈ രംഗത്ത് തട്ടിപ്പ് പരിവേഷത്തിനർഹരായവർ.
വഴിയിൽ കാണുന്ന അണ്ണാന് ശാരീരിക അവശത കണ്ണിൽപ്പെട്ടാൽ, കാർ നിറുത്തി അതിനെ വഴിയിൽ നിന്നു രക്ഷ പെടുത്തുന്ന വെള്ളക്കാരന്റെ നന്മയാണ് ഇത്തരം ധർമ്മ സ്ഥാപനങ്ങൾ ഇവിടെ ശക്തിപ്പെടാൻ കാരണം. അഞ്ചു പേരിൽ നാലു പേർ ചാരിറ്റി ഷോപ്പുകളിൽ സാധനങ്ങൾ നൽകാൻ മഹാമനസ്കത കാട്ടുമ്പോൾ മൂന്നിൽ രണ്ടു പേർ അത്തരം സാധനങ്ങൾ വാങ്ങി സ്ഥാപനങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിൽ പങ്കാളികളാകുന്നു.
ഗുണനിലവാരമില്ലാത്ത സാധനങ്ങൾ റിസൈക്കിൾ ചെയ്യുകയോ നശിപ്പിക്കുകയോ ആണ് പതിവ്. ഇങ്ങനെ പ്രതിവർഷം കൈകാര്യം ചെയ്യുന്ന ഉത്പന്നങ്ങൾ രണ്ടര ലക്ഷം ടണ്ണാണ് !
ഒരു ലക്ഷത്തി മുപ്പതിനായിരം വോളൻഡേഴ്‌സ് കർമ്മ നിരതരായ ചാരിറ്റി ഷോപ്പുകളിൽ ഗുണനിലവാരമുള്ള വസ്ത്രം, കളിക്കോപ്പുകൾ, സംഗീത സാമഗ്രികൾ, വീഡിയോ, ഫർണിച്ചർ, ഇലക്ട്രിക് ഉത്പന്നങ്ങൾ, വിവാഹ വസ്ത്രങ്ങൾ, ബുക്കുകൾ... എന്നുവേണ്ട, വ്യക്തി ജീവിതത്തിൽ ആവശ്യം വേണ്ടുന്ന പലതും ലഭ്യമാണ്.

Friday, 7 June 2019
പാഴാകാതെ പോകുന്ന സ്വപ്നങ്ങള്‍
ഏതൊരു വസ്തുവും ഉപയോഗ ശേഷം വലിച്ചെറിയുന്ന സമൂഹത്തില്‍ പാഴ്വസ്തുക്കള്‍ ഒരു ബാധ്യതയാണ്. വലിച്ചെറിയപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന പാഴ്വസ്തുക്കളില്‍ തന്റെ സങ്കല്പത്തിലെ നൂതന സൃഷ്ടിക്കുള്ള അസംസ്കൃത വസ്തുക്കളെ കണ്ടെത്തുകയാണ് കാര്‍ഡിഫില്‍ നേഴ്സായി ജോലി ചെയ്യുന്ന ജയ്സന്‍ ലോറന്‍സ് എന്ന ടെക്നീഷ്യന്‍..., .
കുടുംബത്തോട് ചേര്‍ന്ന് പിതാവ് നടത്തിയിരുന്ന വര്‍ക്ക് ഷോപ്പും ലെയ്ത്ത് വര്‍ക്കുകളും കണ്ടു വളര്‍ന്ന ജയ്സന്‍ ചെറുപ്പം മുതല്‍ തന്നെ യന്ത്രങ്ങളോടും അവയുടെ പ്രവര്‍ത്തനങ്ങളോടും സാങ്കേതിക വിദ്യയോടും വല്ലാത്തൊരു വൈകാരിക ബന്ധം പുലര്‍ത്തിയിരുന്നു. ഉപജീവനാര്‍ത്ഥം ഇംഗ്ലണ്ടിലെത്തി താരതമ്യേന ഭേദപ്പെട്ട നേഴ്സിംഗ് മേഖലയില്‍ ജോലി നേടിയിട്ടും ഉള്ളിലെരിഞ്ഞു കൊണ്ടിരുന്ന സ്വപ്ന സങ്കല്പങ്ങളെ തല്ലിക്കെടുത്താന്‍ ഈ ടെക്നീഷ്യന്‍ തയ്യാറായില്ല.
വീഡിയോ ഗ്രാഫിയിലും ഫോട്ടോഗ്രാഫിയിലും എന്ന് വേണ്ട പാട്ട് നൃത്തം തുടങ്ങി കലയുടെ വിവിധ മേഖലയിലും കര്‍മ്മ നിരതനായ ജയ്സന്‍ സ്വന്തമായി സൗണ്ട് സിസ്റ്റം ഉള്‍പ്പെടെ സാങ്കേതിക വിദ്യയുടെ വിപുലമായ ശ്രേണി കെട്ടിപ്പടുത്തുന്നതില്‍ ഉത്സാഹിച്ചു കൊണ്ടിരുന്നു. വിവിധയിനം സംഗീത വാദ്യ ഉപകരണങ്ങള്‍ , സ്റ്റില്‍ / വീഡിയോ ക്യാമറകള്‍ , വീടിനുള്ളില്‍ ചെറിയ രീതിയില്‍ റെക്കോര്‍ഡിംഗ് സ്റ്റുഡിയോ തുടങ്ങി പല സംരംഭങ്ങളും സംഘടിപ്പിക്കാന്‍ പ്രേരണയായത് കലയോടും സാങ്കേതിക വിദ്യയോടും അതിന്റെ സംയോഗങ്ങളോടും ഉള്ള അഭിനിവേശം ഒന്ന് മാത്രമായിരുന്നു.
പാരമ്പര്യത്തിന്റെ പ്രചീനമല്ലാത്ത ഊടുവഴികളില്‍ ജയ്സന്റെ പിതാവ് പിന്നിട്ടതും തന്നിഷ്ടത്തിന്റെ സ്വപ്ന വീഥികള്‍ തന്നെയായിരുന്നു. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയൊന്നില്‍ സ്നേഹം ഒരു പ്രവാഹം എന്ന മലയാള സിനിമ നിര്‍മ്മിക്കാന്‍ അദ്ദേഹത്തെ പ്രേരിതനാക്കിയതും കലയോടുള്ള അഭിനിവേശമല്ലാതെ മറ്റൊന്നുമായിരുന്നില്ല. റിലീസ് ചെയ്യാന്‍ കഴിയാതെയും ചെയ്തിട്ട് പൊട്ടി പോകുകയും ചെയ്ത മറ്റനേകം സിനിമകളില്‍ ഒന്നാകാനയിരുന്നു അന്നത്തെ സൂപ്പര്‍ നായകന്‍ സുകുമാരന്‍ പ്രധാന റോളില്‍ അഭിനയിച്ച ആ സിനിമയുടെയും വിധി!
സിനിമ വരുത്തിയ സാമ്പത്തിക ബാധ്യത ജയ്സന്റെ എന്ജിനീയറിംഗ് ഡിഗ്രി എന്ന സ്വപ്നത്തിന്മേല്‍ കരിനിഴല്‍ വീഴ്ത്തി. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ ഉണ്ടായിരുന്ന ജയ്സന്റെ മുമ്പില്‍ പിന്നെ ഉണ്ടായിരുന്ന ഏക വഴി നേഴ്സിംഗ് തെരഞ്ഞെടുക്കുക എന്നതായിരുന്നു. വിവഹ ശേഷം ഭാര്യയോടൊത്ത് ഇംഗ്ലണ്ടില്‍ എത്തിയ ജയ്സണ്‍ ഏറെ കഴിയുന്നതിനു മുമ്പേ സഹോദരന്‍ താമസിക്കുന്ന കാര്‍ഡിഫില്‍ അറ്റകുറ്റ പ്പണികള്‍ ഏറെ ഉണ്ടായിരുന്ന ഒരു വീട് വാങ്ങി ജ്യേഷ്ടന്‍റെ കൂടി സഹായത്തോടെ പണികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കി താമസം തുടങ്ങി.
ഫോട്ടോ ഗ്രാഫിയിലും വീഡിയോയിലും നേടിയ പ്രവര്‍ത്തി പരിചയത്തില്‍ നിന്നും വിവിധ ആംഗിളുകളില്‍ സ്റ്റില്‍ ഫോട്ടോയും വീഡിയോയും എടുക്കുന്നതിനു സഹായകരമായ സ്റ്റാന്‍ഡുകള്‍ റെയിലുകള്‍ ക്രെയിന്‍ തുടങ്ങിയ അനുബന്ധ സാങ്കേതിക വിദ്യകള്‍ സ്വയം വികസിപ്പിക്കുന്നതിലായി പിന്നിടുള്ള ശ്രദ്ധയും പരിശ്രമവും. ക്ഷമയോടെയുള്ള ദീര്‍ഘനാളത്തെ പരീക്ഷണങ്ങള്‍ സങ്കല്‍പങ്ങളില്‍ പലതും യഥാര്‍ത്ഥ്യമാക്കി.
രണ്ടു മരങ്ങളിലോ പില്ലറുകളിലോ കൂട്ടി കെട്ടിയ കേബിളില്‍ ഘടിപ്പിച്ച് ക്യാമറ യഥേഷ്ടം ചലിപ്പിക്കാവുന്നതാണ് ഇതിലൊന്ന്. ഓടിക്കൊണ്ടിരിക്കുന്ന കാറിന്‍റെ വിന്‍ഡ് സ്ക്രീനോടു ചേര്‍ന്ന് ഘടിപ്പിക്കാവുന്ന ക്യാമറ സ്റ്റാന്റ് ആണ് മറ്റൊന്ന്. അടുത്തത് ഒരു മീറ്റര്‍ നീളത്തില്‍ വീഡിയോ ക്യാമറ ഘടിപ്പിച്ച് സ്ലൈഡ് ചെയ്യുന്നതിനുള്ള സ്ലൈഡര്‍ സ്റ്റാന്റ്. വീഡിയോ ക്യാമറ ഷോള്‍ഡറില്‍ ഇളകാതെ ഇരിക്കുന്നതിനുള്ള മറ്റൊരു ഉപകരണം. താഴെ നിന്ന് മുകള്‍ വരെയുള്ള ആംഗിളില്‍ ഷൂട്ട് ചെയ്യാവുന്ന ജിബ് ക്രെയിന്‍. , ഒരു മേശയിലോ പ്രതലതിലോ ഘടിപ്പിച്ച് ചുറ്റിലും ഷൂട്ട് ചെയ്യാവുന്ന മറ്റൊന്ന് ... അങ്ങനെ പോകുന്നു ജയ്സന്റെ പരീക്ഷങ്ങങ്ങള്‍ .
മാര്‍ക്കറ്റില്‍ നൂറുമുതല്‍ നൂറ്റിയമ്പത് പൗണ്ട് വരെ വില വരുന്ന ഈ സാമഗ്രികള്‍ നിര്‍മ്മിക്കാന്‍ ജയ്സന്‍ ചെലവിടുന്നത് പലപ്പോഴും അഞ്ചു മുതല്‍ ഇരുപതു പൗണ്ട് വരെ യാണ്.
തനിക്ക് ഗ്രഹ്യമുള്ളതും ഏറെ താല്പര്യമുള്ളതുമായ ടെക്നിക്കല്‍ മേഖലയില്‍ മാത്രം ശ്രദ്ധിച്ചു കൊണ്ട് മറ്റ് കാര്യങ്ങളില്‍ സുഹൃത്തുക്കളുടെ സഹകരണം തേടുന്ന രീതിയാണ് ജയ്സന്റെത്. മലയാളികള്‍ക്കും മറ്റ് ഇന്ത്യക്കാര്‍ക്കും പുറമേ മറ്റു പല രാജ്യങ്ങളിലുമുള്ള കലാകാരന്മാരുമായും ജയ്സന് നല്ല ബന്ധമാണുള്ളത്. ഇംഗ്ലീഷുകാരുടെ കൂട്ടായ്മകള്‍ ഒരുക്കുന്ന ഷോര്‍ട്ട് ഫിലിം സംരംഭത്തില്‍ ഏര്‍പ്പെടാനുള്ള ക്ഷണവും ജയ്സനെ തേടിയെത്തി. ഈ രംഗത്തുള്ള തന്റെ അര്‍പ്പണബോധത്തിനുള്ള അംഗീകാരമായിട്ടാണ് ജയ്സണ്‍ ഇതിനെ കാണുന്നത്.
യു.കെ.യില്‍ അങ്ങോളമിങ്ങോളമുള്ള മലയാളികളില്‍ കലയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയില്‍ നിന്ന് പുതിയ കലാ സംരംഭങ്ങള്‍ ഉണ്ടാകണമെന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിക്കുന്ന ഈ കലാകാരന്‍ തന്റെ കഴിവുകള്‍ ഭാവിയില്‍ ഇത്തരം സംരംഭങ്ങളില്‍ പ്രയോജനപ്പെടുത്താനാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ്.
ഭാര്യ : സ്മിത, മക്കള്‍ :റോവന്‍, റോസ് മരിയ.
Wednesday, 5 June 2019
കോടതിയിൽ ഇളയരാജയുടെ പാട്ട്
വെട്ടൊന്ന്; മുറി രണ്ട്, ഇതാണല്ലോ നമ്മുടെ രീതി? ഇളയരാജ തന്റെ സംഗീതത്തിന് അവകാശം സംബന്ധിച്ച് കോടതി കയറിയതും നമുക്കിഷ്‌ടമായില്ല.
നമ്മുടെ ഇഷ്ടം അവിടെ നിൽക്കട്ടെ, ഇളയരാജ കോടതി കയറിയത് ഒന്ന് മലേഷ്യൻ കമ്പനിയായ ഏ ജി ഐ. എന്ന കമ്പനിക്കെതിരെ 2013 ലാണ്. അഞ്ചു വർഷത്തെ കരാറിൽ ഇവർ രാജയോട് 2007 ൽ ഒപ്പിട്ട കരാർ പുതുക്കാതെ തുടർന്നപ്പോളാണ് കേസായത്. അതു സ്വാഭാവികമല്ലേ?
അടുത്ത കേസ് എക്കോ എന്ന കമ്പനിയുമായി. ഇവരിലൂടെ ആയിരിക്കും ഓൺലൈൻ, വിവിധ റേഡിയോ, റിയാലിറ്റി ഷോ തുടങ്ങിയ ആവശ്യങ്ങൾക്ക് പൊതുജനങ്ങൾക്ക് രാജയുടെ ട്രക്കുകൾ യഥേഷ്‌ടം ലഭ്യമായത് എന്നു വേണം കരുതാൻ.
അവരെയും കോടതിയിൽ അനിത സുമന്ത് എന്ന ജഡ്ജി വിലക്കി. 2014 ൽ ഇവർക്കെതിരെ സമർപ്പിച്ച പരാതിയിൽ രാജ പരാമർശിക്കുന്ന വിഷയം റോയൽറ്റി ഇനത്തിൽ തനിക്ക് യാതൊരു പണവും കിട്ടിയില്ലെന്ന ആരോപണമാണ് !
ഇത്തരം ചതിയും വഞ്ചനയും എന്നുമുണ്ട്. ഇക്കൂട്ടർ രണ്ടുപേരും രാജയെ ചതിക്കുകയായിരുന്നു. ആ ചതിയെ ചോദ്യം ചെയ്തപ്പോൾ നമ്മൾ ഇളയരാജ എന്ന സംഗീത പ്രതിഭയെ പരമാവധി ഇകഴ്ത്തി പോസ്റ്റുകൾ പടക്കാനാണ് സമയം കണ്ടെത്തിയത്. എന്നാൽ നിജസ്ഥിതിയോ? ഇത്രയേ ഉള്ളൂ കാര്യം. എക്കോയുമായുള്ള കേസിന്റെ വിഷയത്തിലാകാം എസ്. പി. ബാലസുബ്രഹ്മണ്യവുമായി 2017 ൽ സ്റ്റേജ് ഷോ സംബന്ധിച്ച് നോട്ടീസ് നൽകിയതും മറ്റും.
കോടതിയിൽ പരിഗണിക്കുന്ന കേസെന്ന നിലയിൽ എസ്. പി. ക്കെതിരെയും നിലപാട് എടുക്കേണ്ടി വരുന്നത് നിയമപരമായി കാണേണ്ടതുണ്ട്. അതു മനസ്സിലായതു കൊണ്ടാണല്ലോ എസ്. പി. അതു കാര്യമാക്കാതെ ഇന്നും ഇളയരാജയുടെ ആരാധകനായി തുടരുന്നത്???

Saturday, 1 June 2019
പ്രകൃതിയിൽ ഒരു ദിനം
തടാകം ശാന്തമാണ്;
വെള്ളാരം കിളികൾ
ഓളപ്പരപ്പുകളെ തൊട്ടുരുമ്മി
പറന്നിരതേടുന്നു, അരയന്നങ്ങളും കൂടെ
താറാവുകളും...
സുരക്ഷാവേലിയിൽ
എട്ടുകാലി തീർത്ത വലയിൽ
കുടുങ്ങിയ ഇരകൾ
തോലുകൾ മാത്രമായി
കാറ്റത്തു ഇളകുന്നുണ്ട്...
വിശന്നെത്തിയ താറാവിനെ
വക വയ്ക്കാതെ ഓരോരുത്തരും
തങ്ങളുടെ ഭക്ഷണം
ആസ്വദിക്കുന്നതിൽ മുഴുകി
ഉച്ചത്തിൽ അട്ടഹസിച്ചു;
ഭക്ഷണം കിട്ടാതെ താറാവ്
മറ്റു വഴി തേടി പോയി..
വെള്ളത്തിനടിയിൽ തല പൂഴ്ത്തി
ഇര തേടിയ അരയന്നം
സ്വതസിദ്ധമായ അതിന്റെ
സൗന്ദര്യം വികൃതമാക്കി...
മരങ്ങൾ തീർത്ത ദലമർമ്മരങ്ങൾ
ഗാന്ധാര ശ്രുതിയിൽ തങ്ങളുടെ
സംഗീത മികവിന് മിഴിവേകി...
അർധനഗ്നരും ഭാഗിക
നഗ്നരുമായി ചൂട് നുകരാനെത്തിയ
മനുഷ്യരും അവരുടെ നിയന്ത്രണ
വിധേയരായ വളർത്തു നായ്ക്കളും
പ്രകൃതിക്കിണങ്ങാത്ത മട്ടിൽ
പ്രകൃതിയെ വരുതിയിലാക്കി
ചുറ്റിത്തിരിഞ്ഞു കൊണ്ടിരുന്നു...
വെള്ളാരം കിളികൾ
ഓളപ്പരപ്പുകളെ തൊട്ടുരുമ്മി
പറന്നിരതേടുന്നു, അരയന്നങ്ങളും കൂടെ
താറാവുകളും...
സുരക്ഷാവേലിയിൽ
എട്ടുകാലി തീർത്ത വലയിൽ
കുടുങ്ങിയ ഇരകൾ
തോലുകൾ മാത്രമായി
കാറ്റത്തു ഇളകുന്നുണ്ട്...
വിശന്നെത്തിയ താറാവിനെ
വക വയ്ക്കാതെ ഓരോരുത്തരും
തങ്ങളുടെ ഭക്ഷണം
ആസ്വദിക്കുന്നതിൽ മുഴുകി
ഉച്ചത്തിൽ അട്ടഹസിച്ചു;
ഭക്ഷണം കിട്ടാതെ താറാവ്
മറ്റു വഴി തേടി പോയി..
വെള്ളത്തിനടിയിൽ തല പൂഴ്ത്തി
ഇര തേടിയ അരയന്നം
സ്വതസിദ്ധമായ അതിന്റെ
സൗന്ദര്യം വികൃതമാക്കി...
മരങ്ങൾ തീർത്ത ദലമർമ്മരങ്ങൾ
ഗാന്ധാര ശ്രുതിയിൽ തങ്ങളുടെ
സംഗീത മികവിന് മിഴിവേകി...
അർധനഗ്നരും ഭാഗിക
നഗ്നരുമായി ചൂട് നുകരാനെത്തിയ
മനുഷ്യരും അവരുടെ നിയന്ത്രണ
വിധേയരായ വളർത്തു നായ്ക്കളും
പ്രകൃതിക്കിണങ്ങാത്ത മട്ടിൽ
പ്രകൃതിയെ വരുതിയിലാക്കി
ചുറ്റിത്തിരിഞ്ഞു കൊണ്ടിരുന്നു...
Tuesday, 28 May 2019
വർക്ക് ഹോളിക്...
ഏതൊരു രാജ്യത്തിന്റെയും സമ്പത്താണ് ആരോഗ്യമുള്ള ജനത. ആരോഗ്യ പരിപാലനവും ചികിത്സയും വിദഗ്‌ധ ചികിത്സയും ലക്ഷ്യമാക്കി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ സ്പെഷലൈസ്‌ഡ് ഹോസ്പിറ്റലുകൾ വരെ പല ശ്രേണികളിലായി സർക്കാരിന്റെ കീഴിൽ തികഞ്ഞ അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന രീതിയാണ് വെള്ളക്കാരൻ വിഭാവന ചെയ്തിട്ടുള്ളത്.
പരിചരണ വിഭാഗത്തിൽ നേഴ്‌സിംഗ് മുതലുള്ളവർക്ക് മുന്തിയ പരിഗണന നൽകി ലോകമെമ്പാടുനിന്നും ഭാഷ അറിയുന്നവരെ പല പരീക്ഷകളിൽ പങ്കെടുപ്പിച്ച് വിജയികളെ കുടുംബ സമേതം (സാരിത്തുമ്പ് വിസ) ഇവിടെയെത്തിച്ച് ജോലി ചെയ്തു ധനം സമ്പാദിക്കാൻ അവസരം നൽകുന്നു.
ജോലി തുടങ്ങുന്നതിനു മുമ്പ് കൃത്യമായ പരിശീലനം കിട്ടിയതിനു ശേഷം മാത്രമായിരിക്കും യോഗ്യരാണെങ്കിൽ കൂടി ഉത്തരവാദിത്തപ്പെട്ട കർമ്മങ്ങളിൽ പ്രവർത്തിക്കുവാൻ സാധിക്കുക.
ജോലിയിൽ പ്രവേശിച്ചു എന്നു കരുതി നമ്മുടെ സർക്കാരാശുപത്രികളിൽ കണ്ടു വരുന്ന രീതിയിൽ രോഗികളോട് പരുഷമായി പെരുമാറാനോ തോന്ന്യവാസം കാണിക്കാനോ ഏതെങ്കിലും രീതിയിലുള്ള കൃത്യവിലോപം കാട്ടാനോ വെള്ളക്കാരന്റെ സംവിധാനം അവൻ /അവൾ ഉൾപ്പെടെ ഈ രംഗത്ത് ജോലി ചെയ്യുന്ന ആരെയും അനുവദിക്കുന്നില്ല!
ചികിത്സ സംബന്ധിച്ച് ഉത്തരവാദിത്തപ്പെട്ടവരുടെ ലിഖിത രേഖകളുടെ റെക്കോർഡ് ഓരോ സ്ഥാപനങ്ങളിലും കൃത്യമായി സൂക്ഷിക്കുന്നതിന്റെ ഫലമായി ആരുടെയെങ്കിലും ഭാഗത്തുനിന്നും ചികിത്സയിൽ പാകപ്പിഴകൾ ഉണ്ടായതായി കണ്ടെത്തിയാൽ ക്രിമിനൽ കുറ്റമാകുകയും ആളുടെ യോഗ്യത നഷ്‌ടമാകുകയും ചെയ്യും.
മലയാളികൾ ഉൾപ്പെടെയുള്ളവരെ സംഘർഷത്തിലാക്കുന്ന മുട്ടൻ പണിയാണ് സായിപ്പിന്റെ ബുദ്ധിയിലൂടെ അവൻ കണ്ടെത്തി സ്ഥാപനവത്ക്കരിച്ചിരിക്കുന്നത്. വെള്ളക്കാർ ഇത്തരം സംഘർഷം താങ്ങാൻ കഴിയാതെ വന്നാൽ വലിച്ചെറിഞ്ഞിട്ടു വേറെ പണി നോക്കും. ഇന്ത്യന് / അന്യദാരിദ്ര്യരാജ്യക്കാരന് അതിനാവില്ലല്ലോ ???
ജോലിയും അതിന്റെ സമ്മർദ്ദങ്ങളും സംഘർഷങ്ങളുമായി പൊരുത്തപ്പെടാൻ എടുക്കുന്ന സമയം ഏറെയും ബാധിക്കുന്നത് കുടുംബ ജീവിതത്തെയാണ്. പൊരുത്തപ്പെട്ടാലും കൂടുതൽ ധനസമ്പാദന മാർഗ്ഗമെന്ന നിലയിൽ കൂടുതൽ വർക്ക്ഹോളിക്കായി ജീവിതം കുട്ടിച്ചോറാക്കി നരകിക്കാനാണ് വെള്ളക്കാർ ഒഴികെ ബാക്കി കേരളത്തിൽ ബംഗാളികൾ കണക്കെ ഇവിടെ വന്നു പാർക്കുന്ന പരദേശികളുടെ വിധി !

Monday, 20 May 2019
റോയൽ മെയിൽ അഥവാ തപാലാപ്പീസ്
ഇന്നിപ്പോൾ ലോകത്തിന്റെ ഏതു കോണിലിരുന്നും മറ്റെവിടെയുമുള്ളവരുമായി ഞൊടിയിടയിൽ ആശയവിനിമയം സാധ്യമാണ്. സ്‌ക്രീനിലൂടെ നേരിട്ട് കണ്ടോ കാണാതെയോ എഴുത്തുകുത്തു സംവിധാനങ്ങളിലൂടെയോ യഥേഷ്‌ടം സാധ്യമായ സാങ്കേതിക പ്രതിഭാസം സ്വായത്തമായത് ശാസ്ത്രീയ മുന്നേറ്റത്തിലൂടെയാണ്.
മേഘങ്ങളെയും ഹംസങ്ങളെയും ദൂതുമായി പറഞ്ഞയയ്ക്കുന്ന പ്രമേയം ആസ്പദമാക്കി രചിക്കപ്പെട്ടതാണ് മേഘസന്ദേശം, നളചരിതം പോലുള്ള നമ്മുടെ പുരാണ കൃതികൾ. നാട്ടുരാജാക്കന്മാരുടെ കാലത്ത് അഞ്ചലോട്ടക്കാർ എന്ന പേരിൽ സന്ദേശവാഹകർ ഉണ്ടായിരുന്നതായും ചരിത്രത്തിൽ കാണാം.എന്നാൽ സായിപ്പിന്റെ വരവോടെ തപാലാപ്പീസ് സംവിധാനം നമുക്കും യഥേഷ്‌ടം സന്ദേശങ്ങൾ കൈമാറാൻ വഴിയൊരുക്കി.
യു.കെ.മലയാളികളിൽ അഭ്യസ്തവിദ്യരായ നല്ലൊരു ശതമാനം ജോലി ചെയ്യുന്ന സ്ഥാപനമാണ് റോയൽ മെയിൽ. 1516 ൽ ഹെൻറി എട്ടാമന്റെ കാലത്താണ് റോയൽ മെയിലിന്റെ തുടക്കം.
രാജ്യമൊട്ടാകെയുള്ള കത്തിടപാടുകൾ റോയൽ മെയിൽ കൈകാര്യം ചെയ്യുമ്പോൾ പാഴ്‌സൽ ഫോഴ്സ് വേൾഡ് വൈഡ് എന്ന വിഭാഗം പാഴ്‌സലുകൾ കൈകാര്യം ചെയ്യുന്നു. അന്താരാഷ്ട്ര വ്യവഹാരങ്ങൾക്ക് ജനറൽ ലോജിസ്റ്റിക് സിസ്റ്റം എന്ന പേരിൽ മറ്റൊരു വിഭാഗവും.
നമ്മുടെ നാട്ടിൽ കണ്ടുവന്നിരുന്ന തപാൽപെട്ടികൾ ഇവരുടെ സംഭാവനയാണ്. ഇവിടെ അത് ഗ്രാമങ്ങളിലും പട്ടണങ്ങളിലും സൂപ്പർമാർക്കറ്റുകളും പില്ലറുകളുടെ രൂപത്തിൽ സർവ്വസാധാരണമാണ്.
ഫസ്റ്റ് ക്‌ളാസ് , സെക്കൻഡ് ക്‌ളാസ് എന്നിങ്ങനെ രണ്ടു വിഭാഗം പോസ്റ്റുകളാണുള്ളത്. ഇതിൽ ആദ്യത്തേത് പിറ്റേ ദിവസം യു.കെ.യിൽ എവിടെയും എത്തിക്കുന്ന സ്പീഡ് പോസ്റ്റ്. രണ്ടാമത്തേത്, സാധാരണ രീതിയിൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് എത്തുന്ന പോസ്റ്റ്.
മറ്റൊന്ന് നമ്മുടെ നാട്ടിൽ കാണുന്ന രജിസ്റ്റേർഡ് പോസ്റ്റിനു സമാനമായ റെക്കോർഡ് ഡെലിവറിയാണ്. ഇതിനു തുക ഏറ്റവും കൂടുതലാണ്.
2011 ലെ പോസ്റ്റൽ സർവ്വീസസ് ആക്ട് അനുസരിച്ച് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് മുഖാന്തിരം റോയൽ മെയിലിന്റെ 70 ശതമാനം ഷെയറുകൾ പബ്ലിക്കിന് വിറ്റു. 30 ശതാമാനം മാത്രമാണ് സർക്കാർ കൈവശമുള്ളത്.
ഇന്നിപ്പോൾ ലോകത്തിന്റെ ഏതു കോണിലിരുന്നും ഫോണിലൂടെ നേരിട്ടു കണ്ടോ കാണാതെയോ ആരുമായും അശവവിനിമയം സാധ്യമാണ്. പത്തിരുപതു കൊല്ലം മുമ്പ് വരെ കേരളത്തിൽ തന്നെ പല ജില്ലയിൽ ഉള്ളവർക്ക്; അതാതു ജില്ലയിൽ ഉള്ളവർക്കും ബന്ധപ്പെടാൻ തപാലുകളിയിരുന്നു ഏക ആശ്രയം.
ഇന്നിപ്പോൾ നാട്ടിൽ കാത്തിടപാടുകൾക്ക് തീരെ പ്രസക്തി ഇല്ലാതായി. ഇവിടെയും പോസ്റ്റ് ഓഫീസുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വരുന്നു. എന്നിരുന്നാലും പോസ്റ്റ് ഓഫീസുകളുടെ പ്രസക്തി നഷ്‌ടപ്പെട്ടിട്ടില്ല.
ബാങ്ക് സ്റ്റേറ്റ് മെന്റ്, ബില്ലുകൾ (ഇലക്ട്രിസിറ്റി, ഗ്യാസ്,വെള്ളം മുതലായവ) ഉപഭോകതാക്കളിൽ എത്തുന്നത് പോസ്റ്റ് വഴിയാണ്.

Friday, 17 May 2019
വായ്പ; ജപ്തി, ആത്മഹത്യ ...
കടബാധ്യത മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ ദിനം പ്രതി വർധിക്കുന്നു. കേവലം ചാനൽ വാർത്ത എന്നതിലുപരി അപകടകരമായ ഈ സ്ഥിതിവിശേഷത്തിന് രാഷ്ട്രീയവും സാമൂഹ്യവുമായ പരിഹാരം കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് ഇത്തരം വിഷയങ്ങൾ മറ്റു ലോകരാജ്യങ്ങളിൽ അത്രകണ്ട് വ്യാപകമല്ലാത്തത് ?
നമ്മുടെ ബാങ്കിംഗ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് പ്രധാനമായും നിക്ഷേപകരിൽ നിന്നും സ്വീകരിക്കുന്ന നിക്ഷേപത്തുകയ്ക്ക് ആകർഷകമായ പലിശ വാഗ്‌ദാനം ചെയ്തും വായ്പ ആവശ്യമുള്ളവർക്ക് കൂടിയ പലിശയ്ക്ക് നൽകി ലാഭമുണ്ടാക്കിയുമാണ്.
നിയമാനുസൃതം പ്രവർത്തിക്കുന്ന ദേശീയ ബാങ്കിംഗ് സംവിധാനങ്ങൾ ഉൾപ്പെടെ സ്വകാര്യ ബാങ്കിംഗ് മേഖലയും നിയമാനുസൃതമല്ലാത്ത ബ്ലേഡ് പലിശക്കാരും അനുവർത്തിക്കുന്ന ഒരു നയമാണിത്. ദേശീയ ബാങ്കുകൾ നിക്ഷേപർക്ക് നൽകുന്നതിനേക്കാൾ കൂടിയ പലിശ വാഗ്ദാനം നൽകിയാണ് സ്വകാര്യ ബാങ്കുകൾ നിക്ഷേപകരെ ആകർഷിക്കുന്നതെങ്കിൽ അതിനേക്കാൾ കൂടിയ നിരക്ക് നൽകി പ്രലോഭിപ്പിച്ചാണ് ബ്ലേഡ് കമ്പനികൾ വാഴുന്നത്.
ഇത് നിക്ഷേപകരും ബാങ്കിംഗ് സംവിധാനങ്ങളും തമ്മിലുള്ള കാര്യം. ഇന്ത്യ പോലൊരു രാജ്യത്ത് ജനസംഖ്യാടിസ്ഥാനത്തിൽ നിക്ഷേപകരുടെ എണ്ണം വളരെ പരിമിതമാണ്. കോടിക്കണക്കിന് കർഷകരും അടിസ്ഥാനവർഗ്ഗവും തങ്ങളുടെ ദൈനം ദിനാവശ്യങ്ങൾക്ക് പണമില്ലാതെ നട്ടം തിരിയുന്നവരാണ്.
ഇക്കൂട്ടർ ഭവന നിർമ്മാണത്തിനും കൃഷിയാവശ്യങ്ങൾക്കും കുട്ടികളുടെ പഠിപ്പിനും ... എന്നുവേണ്ട, ഒന്നിച്ചൊരു തുക ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം ആശ്രയിക്കുന്നത് മുകളിൽ പറഞ്ഞ ബാങ്കിംഗ് സംവിധാങ്ങളെയാണ്.
എടുത്ത വായ്പ തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാതെ ജീവനൊടുക്കുന്നവരുടെ എണ്ണം കൂടിവരുന്ന ഒരു രാജ്യം കൂടിയാണ് ഇന്ത്യ. ബ്ലേഡ് പലിശക്കാരുടെ പീഡനങ്ങൾക്ക് ഇരയാകേണ്ടി വരുന്നവരുടെ കാര്യം വേറെ. ബാങ്കിന്റെ ജപ്തിഭീഷണിയെ തുടർന്ന് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ പ്രായപൂർത്തിയായ പെൺകുട്ടിയും അമ്മയും ഏറ്റവും ഒടുവിലത്തെ ഉദാഹരണം.
സാമ്പത്തികമേഖലയിലുള്ള അസന്തുലിതാവസ്ഥ സാമൂഹ്യമായ അസ്വസ്ഥതകൾക്ക് കാരണമായി തീരാറുണ്ട്. വികസ്വര രാജ്യമെന്ന നിലയിൽ ഇന്ത്യയിലെ ജനങ്ങളിൽ മധ്യവർഗ്ഗവും ഉപരിവർഗ്ഗവും നിക്ഷേപം കുന്നുകൂട്ടുന്നതിൽ മത്സരിക്കുന്നവരാണ്.തരക്കേടില്ലാത്ത തസ്തികകളിൽ ജോലി ചെയ്തു വിരമിച്ചവർ തുടങ്ങി സ്വിസ് ബാങ്കിൽ അക്കൗണ്ട് ഉള്ള രാഷ്ട്രീയക്കാർ വരെ നമ്മുടെ നിക്ഷേപ ത്വരയുടെ ഉദാഹരണങ്ങളാണ്.
നാട്ടിൽ വീടും പുരയിടവും എത്രകണ്ട് നേടുന്നുവോ അത്രയും ആസ്‌തിയും നിക്ഷേപവും വർധിക്കുന്നു; സമൂഹത്തിൽ അതനുസരിച്ച് വിലയും നിലയുമുണ്ടെന്നു മേനി നടിക്കാനും കഴിയും. യു.കെ. പോലുള്ള വിദേശ രാജ്യങ്ങൾ ഇത്തരം നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇവിടെ ബാങ്കിൽ നിങ്ങൾ നിക്ഷേപിച്ചാൽ (സേവിംഗ്‌സോ ഫിക്സഡോ ) കാര്യമായ പലിശ തടയില്ല. പരമ്പരാഗതമായി നാം ശീലിച്ച ഇത്തരം സ്വരുക്കൂട്ടലുകൾ ഇവിടെ വിനയാണ്.
അധിക നികുതിയും സാമ്പത്തിക ഭാരവും അടിച്ചേൽപിക്കപ്പെടുന്നതിലൂടെ ഒന്നിലധികം വീടുകൾ നേടുന്നത് ബാധ്യതയാണിവിടെ. കൂടുതൽ മെച്ചപ്പെട്ട ഭവനങ്ങൾ വാങ്ങി അതിലേക്ക് താമസം മാറ്റിക്കൊണ്ട് പഴയ വീട് വിൽക്കുക എന്നതാണ് കരണീയം; മലയാളികൾ ഉൾപ്പെടയുള്ളവർ ഇവിടെ അനുവർത്തിക്കുന്ന ശീലവും അതുതന്നെ.
നിയമാനുസൃതം പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ഒഴിച്ചാൽ ബ്ലേഡ് പ്രസ്ഥാനങ്ങളോ ചിട്ടി സംരംഭങ്ങളോ നിയമപരമായി അനുവദനീയമല്ല. വലിയ രീതിയിലുള്ള സാമ്പത്തിക ഇടപാടുകൾ എല്ലാംതന്നെ ബാങ്കിലൂടെയല്ലാതെ സാധ്യവുമല്ല.
സാമ്പത്തിക ക്രയവിക്രയങ്ങൾ സംബന്ധിച്ച വെള്ളക്കാരുടെ കാഴ്ചപ്പാട് നമ്മുടേതിനു സമാനമല്ല. തനിക്കിണങ്ങുന്നതും ഇഷ്‌ടപ്പെട്ടതുമായ ഏതു കർമ്മരംഗങ്ങളിലും നിശ്ചിത മണിക്കൂർ ജോലി ചെയ്യുന്നത് അവർ ജീവിതം ആസ്വദിക്കാനാണ്.
ഒരാഴ്ച ജോലി ചെയ്തു നേടിയ ശമ്പളം ആഴ്ചയുടെ അവസാനമാകുമ്പോൾ തീർക്കുന്നവരാണ് അധികവും. ഓട്ടക്കീശയുമായി അടുത്ത ആഴ്ചത്തേക്ക് വീണ്ടും തിങ്കൾ മുതൽ നിശ്ചിത ദിവസം ജോലി ചെയ്യുന്നവർ. വർഷത്തിൽ ഒരിക്കലോ വർഷങ്ങൾ കൂടുമ്പോഴോ ഇണയോടൊപ്പം ഹോളിഡേ ആഘോഷിക്കാൻ നേരത്തെ പ്ലാൻ ചെയ്തു കൂടുതൽ മണിക്കൂർ അധ്വാനിക്കുന്നവർ...
യൂണിവേഴ്‌സിറ്റ് വിദ്യാഭാസത്തിനും തുടർന്നുള്ള ഉപരി പഠനത്തിനും മാതാപിതാക്കളെ ആശ്രയിക്കാതെ ബാങ്കിൽ നിന്നും പലിശ രഹിത വായ്‌പ സ്വീകരിക്കുന്നവർ... വിവാഹം പോലുള്ള കർമ്മങ്ങൾക്ക് മാതാപിതാക്കളെ ആശ്രയിക്കാതെ സ്വന്തം രീതിയിൽ ധനസമാഹരണം കണ്ടെത്തുന്നവർ... അതിനു സാധിക്കുന്നില്ലെങ്കിൽ ഇണയോടൊപ്പം സാധ്യമായ സാഹചര്യങ്ങളിൽ ഒന്നിച്ചു ജീവിക്കുന്നവർ....
ഓരോ രാജ്യങ്ങളും അനുവർത്തിക്കുന്ന സാമ്പത്തിക നയങ്ങളും പ്രജാക്ഷേമ തല്പരതയും തമ്മിലുള്ള അന്തരം കൂടിയാണിത്. ഈ രാജ്യത്തെ ഭരണകർത്താക്കൾക്ക് അഴിമതിയിലൂടെ പണം സ്വരൂപിച്ച് സ്വിസ് ബാങ്കിൽ നിക്ഷേപിക്കാൻ പറ്റുന്ന പഴുതുകൾ ഉണ്ടെന്നു തോന്നുന്നില്ല.
യഥാ രാജ: തഥാ പ്രജ എന്നാണല്ലോ ചൊല്ല്? ബാങ്കുകളിൽ നിക്ഷേപിച്ചാൽ അമിത പലിശ ലഭിക്കില്ലെങ്കിൽ ആരാണ് കൂടുതൽ നിക്ഷേപത്തിനു മുതിരുന്നത്? കൂടുതൽ ജോലി ചെയ്തു അധിക ശമ്പളം നേടുന്നവരിൽ നിന്നും അമിത നികുതി ഈടാക്കുന്നതും പൊതുമുതൽ കുന്നുകൂട്ടാൻ സഹായിക്കുന്നു.
ഇൻഷുറൻസ് പോലുള്ള കാര്യങ്ങളിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്ക് മാത്രം വൻതുക നഷ്‌ടപരിഹാരം നൽകുകയും അല്ലാത്തവർക്ക് ഒന്നും നൽകാതെയും പൊതുമുതൽ കുന്നുകൂട്ടുന്നു. മറ്റൊന്ന് അവകാശികളുടെ കാര്യത്തിൽ കൃത്യതയും വ്യക്തതയും ഇല്ലാത്ത വീടുകൾ, സ്ഥാവര ജംഗമ വസ്തുക്കൾ എല്ലാം സർക്കാരിലേക്ക് സ്വാഭാവികമായി വന്നുചേരുന്നു.
ഉന്നത വിദ്യാഭ്യാസത്തിനു കുട്ടികൾക്ക് പലിശ രഹിത വായ്‌പയും തൊഴിൽ രഹിതർക്ക് നിശ്ചിത വേതനവും പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണവും ഏറെക്കുറെ കൃത്യതയോടെ നിർവ്വഹിക്കാൻ ഇങ്ങനെ കുമിഞ്ഞു കൂടുന്ന പൊതുമുതൽ സർക്കാരിനു തുണയേകുന്നു എന്നതാണ് യാഥാർഥ്യം.
സാമ്പത്തിക ഭദ്രതയുടെയും സാമൂഹ്യ നീതിയുടെയും കാര്യത്തിൽ നമ്മുടെ രാജ്യം ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. അതില്ലാതെ വരുമ്പോൾ പ്രജകൾ അന്തമില്ലാതെ കഷ്‌ടപ്പെട്ടു വരും തലമുറയ്ക്ക് വേണ്ടി ധനം സമ്പാദിക്കുന്നതിൽ ബദ്ധ ശ്രദ്ധാലുക്കളായി ജീവിതം ഹോമിക്കും.
വീട് പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ മുതൽ വിവാഹം പോലുള്ള ആർഭാടങ്ങൾക്ക് വരെ ബാങ്ക് വായ്‌പയെ ആശ്രയിച്ച് അധിക സാമ്പത്തിക ബാധ്യതകളിൽ ചെന്നു ചാടി അന്ധവിശ്വാസങ്ങൾക്കും ആഭിചാരങ്ങൾക്കും പിറകേ പോയി ആത്മഹത്യയിലൂടെ ജീവിതം തുലയ്ക്കുന്ന സാധാരണക്കാരുടെ ദുരവസ്ഥയ്ക്ക് മാറ്റം വന്നേ തീരൂ ...

Subscribe to:
Posts (Atom)