ഏതൊരു രാജ്യത്തിന്റെയും സമ്പത്താണ് ആരോഗ്യമുള്ള ജനത. ആരോഗ്യ പരിപാലനവും ചികിത്സയും വിദഗ്‌ധ ചികിത്സയും ലക്ഷ്യമാക്കി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ സ്പെഷലൈസ്‌ഡ് ഹോസ്പിറ്റലുകൾ വരെ പല ശ്രേണികളിലായി സർക്കാരിന്റെ കീഴിൽ തികഞ്ഞ അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന രീതിയാണ് വെള്ളക്കാരൻ വിഭാവന ചെയ്തിട്ടുള്ളത്.
പരിചരണ വിഭാഗത്തിൽ നേഴ്‌സിംഗ് മുതലുള്ളവർക്ക് മുന്തിയ പരിഗണന നൽകി ലോകമെമ്പാടുനിന്നും ഭാഷ അറിയുന്നവരെ പല പരീക്ഷകളിൽ പങ്കെടുപ്പിച്ച് വിജയികളെ കുടുംബ സമേതം (സാരിത്തുമ്പ് വിസ) ഇവിടെയെത്തിച്ച് ജോലി ചെയ്തു ധനം സമ്പാദിക്കാൻ അവസരം നൽകുന്നു.
ജോലി തുടങ്ങുന്നതിനു മുമ്പ് കൃത്യമായ പരിശീലനം കിട്ടിയതിനു ശേഷം മാത്രമായിരിക്കും യോഗ്യരാണെങ്കിൽ കൂടി ഉത്തരവാദിത്തപ്പെട്ട കർമ്മങ്ങളിൽ പ്രവർത്തിക്കുവാൻ സാധിക്കുക.
ജോലിയിൽ പ്രവേശിച്ചു എന്നു കരുതി നമ്മുടെ സർക്കാരാശുപത്രികളിൽ കണ്ടു വരുന്ന രീതിയിൽ രോഗികളോട് പരുഷമായി പെരുമാറാനോ തോന്ന്യവാസം കാണിക്കാനോ ഏതെങ്കിലും രീതിയിലുള്ള കൃത്യവിലോപം കാട്ടാനോ വെള്ളക്കാരന്റെ സംവിധാനം അവൻ /അവൾ ഉൾപ്പെടെ ഈ രംഗത്ത് ജോലി ചെയ്യുന്ന ആരെയും അനുവദിക്കുന്നില്ല!
ചികിത്സ സംബന്ധിച്ച് ഉത്തരവാദിത്തപ്പെട്ടവരുടെ ലിഖിത രേഖകളുടെ റെക്കോർഡ് ഓരോ സ്ഥാപനങ്ങളിലും കൃത്യമായി സൂക്ഷിക്കുന്നതിന്റെ ഫലമായി ആരുടെയെങ്കിലും ഭാഗത്തുനിന്നും ചികിത്സയിൽ പാകപ്പിഴകൾ ഉണ്ടായതായി കണ്ടെത്തിയാൽ ക്രിമിനൽ കുറ്റമാകുകയും ആളുടെ യോഗ്യത നഷ്‌ടമാകുകയും ചെയ്യും.
മലയാളികൾ ഉൾപ്പെടെയുള്ളവരെ സംഘർഷത്തിലാക്കുന്ന മുട്ടൻ പണിയാണ് സായിപ്പിന്റെ ബുദ്ധിയിലൂടെ അവൻ കണ്ടെത്തി സ്ഥാപനവത്ക്കരിച്ചിരിക്കുന്നത്. വെള്ളക്കാർ ഇത്തരം സംഘർഷം താങ്ങാൻ കഴിയാതെ വന്നാൽ വലിച്ചെറിഞ്ഞിട്ടു വേറെ പണി നോക്കും. ഇന്ത്യന് / അന്യദാരിദ്ര്യരാജ്യക്കാരന് അതിനാവില്ലല്ലോ ???
ജോലിയും അതിന്റെ സമ്മർദ്ദങ്ങളും സംഘർഷങ്ങളുമായി പൊരുത്തപ്പെടാൻ എടുക്കുന്ന സമയം ഏറെയും ബാധിക്കുന്നത് കുടുംബ ജീവിതത്തെയാണ്. പൊരുത്തപ്പെട്ടാലും കൂടുതൽ ധനസമ്പാദന മാർഗ്ഗമെന്ന നിലയിൽ കൂടുതൽ വർക്ക്ഹോളിക്കായി ജീവിതം കുട്ടിച്ചോറാക്കി നരകിക്കാനാണ് വെള്ളക്കാർ ഒഴികെ ബാക്കി കേരളത്തിൽ ബംഗാളികൾ കണക്കെ ഇവിടെ വന്നു പാർക്കുന്ന പരദേശികളുടെ വിധി !
മലയാളികൾ ഉൾപ്പെടെയുള്ളവരെ
ReplyDeleteസംഘർഷത്തിലാക്കുന്ന മുട്ടൻ പണിയാണ്
സായിപ്പിന്റെ ബുദ്ധിയിലൂടെ അവൻ കണ്ടെത്തി സ്ഥാപനവത്ക്കരിച്ചിരിക്കുന്നത്. വെള്ളക്കാർ ഇത്തരം
സംഘർഷം താങ്ങാൻ കഴിയാതെ വന്നാൽ വലിച്ചെറിഞ്ഞിട്ടു
വേറെ പണി നോക്കും. ഇന്ത്യന് / അന്യദാരിദ്ര്യരാജ്യക്കാരന് അതിനാവില്ലല്ലോ ...???