Saturday, 5 October 2019

ജോളിയാവുക...

സ്ത്രീയാണ്; പഠിപ്പ് വേണം,
ഉദ്യോഗം വേണം,
നല്ല വിവാഹ ബന്ധം വേണം....

കുടുംബ മഹിമ വേണം,
കുടുംബത്തിലുള്ളവർക്ക്
പ്രിയങ്കരിയാകണം...

ഒസ്യതും കുടുംബാധിപത്യവും
സൂക്ഷ്മമായി നിരീക്ഷിക്കണം

തനിക്കനുകൂലിക്കാൻ പറ്റാത്ത
യാഥാർഥ്യങ്ങളെ പ്രതിരോധിക്കാൻ
അരുംകൊലയെങ്കിൽ അത്...

എത്ര പേരെയെങ്കിൽ അത്രയും...
വിഷം;ഹ്രസ്വ രീതിയിൽ പ്രവർത്തിക്കുന്നത്
അതിന്റെ പ്രവർത്തനം അറിഞ്ഞു
ദൈവത്തെ വിളിച്ച് കൃത്യം നിറവേറ്റുക..

വിജയം സുനിശ്ചിതം...
ജോളിയാവുക, നമ്മൾ
ഇനിയും ജോളിയാകുക...

2 comments:

  1. ജോളിയാവുക...
    ജഡമാകാൻ കാത്തിരിക്കുന്ന നിസ്സാരതകൾ
    ജ്വലിച്ചു ജ്വലിച്ച് അവസാനിക്കട്ടെ.
    ജലഘടികാരങ്ങൾ നിലയ്ക്കട്ടെ.
    ജാലകത്തിരശീലകൾ
    ജാള്യംപൂണ്ട് കീറട്ടെ..
    ജോളിയാവുക.. എല്ലാവരും, എപ്പോഴും
    ജോളിയാവുക.....

    ReplyDelete
  2. സ്ത്രീയാണ്; പഠിപ്പ് വേണം,
    ഉദ്യോഗം വേണം,
    നല്ല വിവാഹ ബന്ധം വേണം....

    കുടുംബ മഹിമ വേണം,
    കുടുംബത്തിലുള്ളവർക്ക്
    പ്രിയങ്കരിയാകണം...

    വിജയം സുനിശ്ചിതം...
    ജോളിയാവുക, നമ്മൾ
    ഇനിയും ജോളിയാകുക...

    ReplyDelete