ചാരിറ്റി എന്നാൽ തട്ടിപ്പ് എന്നാണ് മലയാളികൾ തെറ്റിദ്ധരിച്ചിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ സാൽവേഷൻ ആർമിയുടെ നേതൃത്വത്തിൽ ആരംഭിച്ച ചാരിറ്റി ഷോപ്പ് വിവിധ ഘട്ടങ്ങൾ താണ്ടി പതിനായിരത്തി അഞ്ഞൂറിലധികം സ്ഥാപന ശ്രുംഖലകളായി യു.കെ. യിലും അയർലണ്ടിലും പടർന്നു പന്തലിച്ചു.
സാൽവേഷൻ ആർമിക്കു ശേഷം ഇന്നു കാണുന്ന ആധുനിക ചാരിറ്റി ഷോപ്പുകൾക്ക് തുടക്കം കുറിച്ചത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം തൊള്ളായിരത്തി നാല്പത്തിയേഴ്-നാല്പത്തിയെട്ട് കാലത്ത് ഓക്സ്ഫോർഡിലുള്ള ഓക്സ്ഫം (OXFAM) എന്ന സ്ഥാപനമാണ്.
ഓരോ വർഷവും നൂറ്റിപ്പത്തു ദശലക്ഷം പൗണ്ടിന്റെ കച്ചവടമാണ് ഇത്തരം സ്ഥാപനങ്ങൾ വഴി നടക്കുന്നത്. ഈ രംഗത്തു പ്രവർത്തിക്കുന്ന പ്രധാന സ്ഥാപനങ്ങൾ ബ്രിട്ടീഷ് ഹാർട്ട് ഫൌണ്ടേഷൻ, ബ്രിട്ടീഷ് റെഡ് ക്രോസ്, യേജ് യു.കെ.തുടങ്ങിയവർ.
ചാരിറ്റിയാണ് മാതൃസ്ഥാപങ്ങളുടെ ലക്ഷ്യമെന്നതുകൊണ്ട് സർക്കാർ ഇവരുടെ വ്യവഹാരങ്ങൾക്ക് സാരമായ നികുതി ഇളവ് നൽകുന്നു.
ആരോഗ്യമേഖലയിൽ രോഗപ്രതിരോധം പോലുള്ള ഗവേഷണ വിഷയങ്ങളിൽ, വിദേശ രാജ്യങ്ങൾക്ക് ധനസഹായം, പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച പഠനങ്ങൾ, ഭവനരഹിതർ, മാനസികവും ശാരീരികവുമായ വൈകല്യം അനുഭവിക്കുന്ന കുഞ്ഞുങ്ങൾ, മൃഗ സംരക്ഷണം... തുടങ്ങി ഇവർ കൈത്താങ്ങാകുന്ന മേഖലകൾ അനവധിയാണ്.
മലയാളികളുടെ നേതൃത്വത്തിൽ, നികുതി വെട്ടിക്കാം എന്ന ഏക ലക്ഷ്യം മാത്രം മുൻനിർത്തി പ്രവർത്തിച്ച പ്രസ്ഥാനങ്ങളായിരിക്കാം ഈ രംഗത്ത് തട്ടിപ്പ് പരിവേഷത്തിനർഹരായവർ.
വഴിയിൽ കാണുന്ന അണ്ണാന് ശാരീരിക അവശത കണ്ണിൽപ്പെട്ടാൽ, കാർ നിറുത്തി അതിനെ വഴിയിൽ നിന്നു രക്ഷ പെടുത്തുന്ന വെള്ളക്കാരന്റെ നന്മയാണ് ഇത്തരം ധർമ്മ സ്ഥാപനങ്ങൾ ഇവിടെ ശക്തിപ്പെടാൻ കാരണം. അഞ്ചു പേരിൽ നാലു പേർ ചാരിറ്റി ഷോപ്പുകളിൽ സാധനങ്ങൾ നൽകാൻ മഹാമനസ്കത കാട്ടുമ്പോൾ മൂന്നിൽ രണ്ടു പേർ അത്തരം സാധനങ്ങൾ വാങ്ങി സ്ഥാപനങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിൽ പങ്കാളികളാകുന്നു.
ഗുണനിലവാരമില്ലാത്ത സാധനങ്ങൾ റിസൈക്കിൾ ചെയ്യുകയോ നശിപ്പിക്കുകയോ ആണ് പതിവ്. ഇങ്ങനെ പ്രതിവർഷം കൈകാര്യം ചെയ്യുന്ന ഉത്പന്നങ്ങൾ രണ്ടര ലക്ഷം ടണ്ണാണ് !
ഒരു ലക്ഷത്തി മുപ്പതിനായിരം വോളൻഡേഴ്സ് കർമ്മ നിരതരായ ചാരിറ്റി ഷോപ്പുകളിൽ ഗുണനിലവാരമുള്ള വസ്ത്രം, കളിക്കോപ്പുകൾ, സംഗീത സാമഗ്രികൾ, വീഡിയോ, ഫർണിച്ചർ, ഇലക്ട്രിക് ഉത്പന്നങ്ങൾ, വിവാഹ വസ്ത്രങ്ങൾ, ബുക്കുകൾ... എന്നുവേണ്ട, വ്യക്തി ജീവിതത്തിൽ ആവശ്യം വേണ്ടുന്ന പലതും ലഭ്യമാണ്.
ആധുനികലോകത്ത് ചാരിറ്റി എന്നത് മലയാളിയുടെ സൗജന്യ ജീവകാരുണ്യപ്രവർത്തനം പോലെയല്ല. അതിന് ഉന്നത ശമ്പളമുള്ള ജോലിക്കാരും അവരുടെ കീഴിൽ മറ്റ് അനേകം ജോലിക്കാരും അടങ്ങുന്ന ഒരു വ്യവസായമാണ്.
ReplyDeleteഅതെ, ശരിയാണ് ജേക്കബ്.
ReplyDeleteവഴിയിൽ കാണുന്ന അണ്ണാന് ശാരീരിക അവശത കണ്ണിൽപ്പെട്ടാൽ, കാർ നിറുത്തി അതിനെ വഴിയിൽ നിന്നു രക്ഷ പെടുത്തുന്ന വെള്ളക്കാരന്റെ നന്മയാണ് ഇത്തരം ധർമ്മ സ്ഥാപനങ്ങൾ ഇവിടെ ശക്തിപ്പെടാൻ കാരണം. അഞ്ചു പേരിൽ നാലു പേർ ചാരിറ്റി ഷോപ്പുകളിൽ സാധനങ്ങൾ നൽകാൻ മഹാമനസ്കത കാട്ടുമ്പോൾ മൂന്നിൽ രണ്ടു പേർ അത്തരം സാധനങ്ങൾ വാങ്ങി സ്ഥാപനങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിൽ പങ്കാളികളാകുന്നു.
ReplyDelete