Saturday, 1 June 2019

പ്രകൃതിയിൽ ഒരു ദിനം

തടാകം ശാന്തമാണ്;
വെള്ളാരം കിളികൾ
ഓളപ്പരപ്പുകളെ തൊട്ടുരുമ്മി
പറന്നിരതേടുന്നു, അരയന്നങ്ങളും കൂടെ
താറാവുകളും...

സുരക്ഷാവേലിയിൽ
എട്ടുകാലി തീർത്ത വലയിൽ
കുടുങ്ങിയ ഇരകൾ
തോലുകൾ മാത്രമായി
കാറ്റത്തു ഇളകുന്നുണ്ട്...

വിശന്നെത്തിയ താറാവിനെ
വക വയ്ക്കാതെ ഓരോരുത്തരും
തങ്ങളുടെ ഭക്ഷണം
ആസ്വദിക്കുന്നതിൽ മുഴുകി
ഉച്ചത്തിൽ അട്ടഹസിച്ചു;

ഭക്ഷണം കിട്ടാതെ താറാവ്
മറ്റു വഴി തേടി പോയി..

വെള്ളത്തിനടിയിൽ തല പൂഴ്ത്തി
ഇര തേടിയ അരയന്നം
സ്വതസിദ്ധമായ അതിന്റെ
സൗന്ദര്യം വികൃതമാക്കി...

മരങ്ങൾ തീർത്ത ദലമർമ്മരങ്ങൾ
ഗാന്ധാര ശ്രുതിയിൽ തങ്ങളുടെ
സംഗീത മികവിന് മിഴിവേകി...

അർധനഗ്നരും ഭാഗിക
നഗ്നരുമായി ചൂട് നുകരാനെത്തിയ
മനുഷ്യരും അവരുടെ നിയന്ത്രണ
വിധേയരായ വളർത്തു നായ്ക്കളും

പ്രകൃതിക്കിണങ്ങാത്ത മട്ടിൽ
പ്രകൃതിയെ വരുതിയിലാക്കി
ചുറ്റിത്തിരിഞ്ഞു കൊണ്ടിരുന്നു...

5 comments:

  1. സാബുച്ചേട്ടാ..... ഇപ്പോഴത്തെ ലോകം... നന്നായിട്ടുണ്ട്

    ReplyDelete
  2. നല്ല കാഴ്ച കണ്ണട വയ്ക്കണം നമ്മൾ.ഈ കാഴ്ചകളിലേക്ക്.ഒത്തിരി പറയാനുണ്ട് പിന്നീടാവാം

    ReplyDelete
  3. കണ്ണട വയ്ക്കണം കാഴ്ചകളെ തുറക്കണം' ഒരു തേനീച്ച പ്രകൃതിയിൽ എന്ത് ചെയ്യുന്നു എന്റെ കൃഷിയിൽ പുരോഗതി ഉണ്ടാവുന്നു ഞാനല്ല ദൈവം സൃഷ്ടിച്ച ഈ സ്നേഹ പ്രകൃതി തന്നെയാണ് എനിക്ക് വചനങ്ങളാലും പ്രവർത്തിയാലും നന്മ എന്റെ ജീവിതത്തിന് മുതൽ കൂട്ടാവുന്നത് എന്ന തിരഞ്ഞെടുപ്പിലേക്കാണ് ഈ കവിതയെ ഞാൻ നോക്കി കാണുന്നത്. അതി മനോഹരമായ കവിത. നന്ദി സാബു ചേട്ടാ

    ReplyDelete
  4. പ്രകൃതിക്കിണങ്ങാത്ത മട്ടിൽ
    പ്രകൃതിയെ വരുതിയിലാക്കി
    ചുറ്റിത്തിരിഞ്ഞു കൊണ്ടിരുന്ന ഇന്നത്തെ ലോകം

    ReplyDelete