സമകാലീന മലയാളം വരികയുടെ എഡിറ്റര്‍ തല്‍സ്ഥാനം രാജി വച്ചതായി വാര്‍ത്ത വന്നിരുന്നു. കാരണം വ്യക്തമല്ലെങ്കിലും സാധാരണ ഗതിയില്‍ പ്രസിദ്ധീകരണത്തിന്റെ ഉടമയുമായി അല്ലെങ്കില്‍ അവരുടെ നയങ്ങളുമായി വിയോജിപ്പ് പ്രകടിപ്പിക്കേണ്ടി വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
മാധ്യമങ്ങളുടെ ചരിത്രത്തില്‍ ഇങ്ങനെ രാജി വച്ചും കലഹിച്ചും പുറത്തായ അനേകം പത്രപ്രവര്‍ത്തകരും എഴുതുകാരുമുണ്ട്. അവരില്‍ വളരെ അഗ്രഗണ്യന്മാരുണ്ട്, അങ്ങേയറ്റം കഴിവുള്ളവരുണ്ട്.
എത്രമാത്രം കഴിവുണ്ടെങ്കിലും ഒരു ഓര്‍ഗനൈസേഷന്റെ പിന്തുണ നഷ്ടപ്പെടുമ്പോള്‍ ഇവരില്‍ പലരും തകര്‍ന്നു തരിപ്പണമാകുന്നതായിട്ടു കാണാം. ചിലര്‍ മറ്റ് മാര്‍ഗ്ഗം ഒന്നും കാണാതെ വരുമ്പോള്‍ ചെറിയ പ്രസിദ്ധീകരണങ്ങളെ ആശ്രയിച്ച് സ്വയം ത്രുപ്തരാകാന്‍ ശ്രമിക്കും.
മറ്റ് ചിലര്‍ സ്വന്തമായി ചില പ്രസിദ്ധീകരണങ്ങള്‍ തുടങ്ങുക പോലുള്ള സാഹസങ്ങളില്‍ ഏര്‍പ്പെട്ടു സ്വയം തകരുകയോ കഷ്ടിച്ചു കഴിഞ്ഞു കൂടുകയോ ചെയ്യും. മനോരമ വാരികയില്‍ വര്‍ഷങ്ങളോളം കാര്‍ട്ടൂണ്‍ കൈകാര്യം ചെയ്തിരുന്ന ടോംസ് ഇതിനൊരു ഉദാഹരണമാണ്.
ടോംസ് കോമിക്സ് എന്ന പേരില്‍ സ്വന്തം പബ്ലിക്കേഷന്‍ ആരംഭിച്ച ടോംസ് ഈ സാഹചര്യത്തെ അതിജീവിക്കുക തന്നെ ചെയ്തു. എന്നിരുന്നാലും മനോരമയില്‍ തുടര്‍ന്നിരുന്നെങ്കില്‍ അത് മനോരമ വാരികയ്ക്കും ടോംസിനും കൂടുതല്‍ ഗുണകരമായേനെ എന്ന് തന്നെ കരുതാം.
ടോംസിന്റെ ശൈലി പിന്തുടര്‍ന്ന്‍ അതേ രീതിയില്‍ ഹാസ്യത്തിനും സാമൂഹ്യ വിമര്‍ശങ്ങള്‍ക്കും ഒട്ടും കോട്ടം തട്ടാതെ ടോംസിന്റെ പുറത്താക്കലിനു ശേഷവും മനോരമയില്‍ കാര്‍ട്ടൂണ്‍ വന്നു കൊണ്ടിരുന്നു. ഒടുവില്‍ കോടതി വിധിയെ തുടര്‍ന്ന് മനോരമയ്ക്ക് നാണംകെട്ട അനുകരണം നിര്‍ത്തേണ്ടി വന്നു.
മാനേജ്മെന്റിന്റെ ധിക്കാരവും പണക്കൊഴുപ്പുമാണ് ഇങ്ങനെയൊരു കൃത്യത്തിനവരെ പ്രേരിപ്പിച്ചത്. ടോംസ് എന്ന ജീനിയസിന്റെ കഴിവിനോ ക്രിയേറ്റിവിറ്റിക്കോ അവര്‍ യാതൊരു വിലയും കല്പിക്കുകയോ അദ്ദേഹവുമായി ഏതെന്കിലും വിട്ടു വീഴ്ചയ്ക്ക് തയ്യാറാകുകയോ ചെയ്തില്ല.
എത്രമാത്രം കഴിവുണ്ടെങ്കിലും ഒരു ഓര്‍ഗനൈസേഷന്റെ പിന്തുണ നഷ്ടപ്പെടുമ്പോള്‍ ഇവരില്‍ പലരും തകര്‍ന്നു തരിപ്പണമാകുന്നതായിട്ടു കാണാം....
ReplyDeleteഇതെന്താ കട്ട് ആന്‍ഡ് പേസ്റ്റ് ചെയ്തു കളിക്കുന്നോ?
ReplyDelete