കേരള രാഷ്ട്രീയത്തില്‍ ഇടതു മുന്നണിയെ നയിക്കുന്ന സി.പി.ഐ.എം. കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണമായി പാര്‍ട്ടി നേതാക്കള്‍ തന്നെ കരുതുന്നത് ഒഞ്ചിയം സംഭവം യു.ഡി.എഫ്. വോട്ടാക്കി മാറ്റുന്നതില്‍ വിജയിച്ചു എന്ന് തന്നെയാണ്. ഇടുക്കി ജില്ലാ സെക്രട്ടറി മണിയുടെ പ്രസംഗവും പാര്‍ട്ടിയെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കി.
ഈ ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്ന ശ്രദ്ധേയമായ മറ്റൊരു കാര്യം നിര്‍ണ്ണായക വോട്ടു നേടി ബി.ജെ.പി. മൂന്നാം സ്ഥാനത്ത് എത്തി എന്നതാണ്. കേരളത്തില്‍ ബി.ജെ.പി.ക്ക് അക്കൗണ്ട് തുറക്കാന്‍ പറ്റാത്തതിന്റെ പ്രധാന കാരണം ഇവിടെ പ്രബലമായ മുന്നണി സംവിധാനം തന്നെയാണ്.
ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ വോട്ട് ഇടതു വലതു മുന്നണികളില്‍ തളച്ചിടപ്പെട്ടിരിക്കുകയാണ്. ബി.ജെ.പി. ആകട്ടെ മുന്നണിയുടെ പിന്‍ബലമില്ലാതെയാണ് ഓരോ തെരഞ്ഞെടുപ്പിനെയും നേരിടുന്നത് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
സി.പി.എം. ദുര്‍ബലമാകുമ്പോള്‍ ബി.ജെ.പി.ക്ക് അത് ഗുണകരമായി തീരുന്നു എന്ന് തന്നെ കരുതാം. സി.പി.എമ്മിനോട് അനുഭാവമുള്ള ഹിന്ദു വോട്ടര്‍മാര്‍ പാര്‍ട്ടിയോടുള്ള പ്രതിക്ഷേധമായി ബി.ജെ.പി.ക്ക് വോട്ട് ചെയ്തിരിക്കാന്‍ സാധ്യതയുണ്ട്.
എന്‍.എസ്.എസ്. , എസ്.എന്‍.ഡി.പി. മുതലായ സാമുദായിക സംഘടനകള്‍ പരമ്പരാഗതമായി ഇടതു വലതു മുന്നണികളെ പിന്തുണയ്ക്കുന്നു എന്നതും ബി.ജെ.പി.ക്ക് അക്കൗണ്ട് തുറക്കുന്നതില്‍ തടസ്സം നില്ക്കുന്നു.
വായിച്ചു...
ReplyDeleteസന്തോഷം...
ReplyDelete