കോട്ടയം ഗവ: കോളജ് സ്ഥിതിചെയ്യുന്നത് ടൗണിൽ നിന്നും മൂന്നു മൈൽ അകലെയുള്ള നാട്ടകത്താണ്. കേരളാ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ പ്രൈവറ്റായി പ്രീഡിഗ്രി ആദ്യ ചാൻസിൽ പൊട്ടി രണ്ടാമത് എഴുതി ജയിച്ചപ്പോൾ (ഫോർത് ഗ്രൂപ്പ്) തുടർപഠനത്തിന് ചേർന്നത് കോട്ടയം മോഹൻസ് കോളജിലാണ് (ബി കോം).
പഠനം മൂന്നു മാസം പിന്നിട്ടപ്പോൾ വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്തിരുന്ന നാട്ടുകാരനായ മോഹൻസർ ആണ് നാട്ടകത്തു ഇക്കണോമിക്‌സിൽ വേക്കൻസി ഉണ്ടെന്ന കാര്യം അറിയിച്ചത്. അന്നൊക്കെ അങ്ങനെയാണ്, മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന വിവരങ്ങൾ തികച്ചും സൗജന്യമായി പങ്കുവയ്ക്കാനുള്ള സന്മനസ്സുള്ളവരാണ് പലരും.
കൊമേഴ്‌സ് ഐച്ഛിക വിഷയമായിരുന്നിട്ടും സാമ്പത്തിക ശാസ്ത്രം തിരഞ്ഞെടുക്കാൻ കാരണം മാസം തോറും ഫീസ് കൊടുക്കേണ്ടതില്ല എന്നതും യാത്രാനുകൂല്യവുമാണ്. കുറുമുള്ളൂർ -ഏറ്റുമാനൂർ 15 പൈസ, ഏറ്റുമാനൂർ- കോട്ടയം 25 പൈസ, കോട്ടയം- നാട്ടകം 10 പൈസ; ഇതായിരുന്നു അന്നത്തെ വിദ്യാർത്ഥികളുടെ ആനുകൂല്യ നിരക്ക് !
അങ്ങനെ എണ്പത്തിയൊൻപത്തിലെ ഓണാഘോഷ പരിപാടികൾ തകൃതിയായി കൊണ്ടാടിയ ദിനങ്ങളിലൊന്നിൽ വാകപ്പൂമരങ്ങൾ തിങ്ങി നിറഞ്ഞ കലാലയാന്തരീക്ഷത്തിലേക്ക് കാലെടുത്തു വച്ചു.
അക്കാദമിക് കാലഘട്ടത്തിൽ അതിനുമുമ്പും ശേഷവും അനുഭവിക്കാൻ പറ്റാത്ത സ്വാതന്ത്ര്യത്തിന്റെയും സൗഹൃദങ്ങളുടെയും വിശാലതയുടെയും ലോകത്തേക്കുള്ള കാൽവയ്‌പ് കൂടിയായിരുന്നു അത്.
കാൽ നൂറ്റാണ്ടിനു ശേഷം അന്നത്തെ സതീർഥ്യരും ഗുരുജനങ്ങളും ഒത്തുചേരുന്ന സുദിനമാണ് നാളെ (23 /06 /2019 ). അകാലത്തിൽ മണ്മറഞ്ഞ ബിജു മാധവൻ, ഷീലാ മണി, ഉമ്മൻ (ഹിസ്റ്ററി) എന്നിവരെ പ്രത്യേകം സ്മരിക്കുന്നു. ജീവിതത്തിന്റെ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ, വ്യവിധ്യമാർന്ന കർമ്മരംഗങ്ങളിൽ വിരാജിക്കുന്നവർ ... എല്ലാവരും മധ്യവയസ്കരായിരിക്കുന്നു. കൂട്ടായ്മയ്ക്ക് ഒരായിരം ആശംസകൾ ...
അങ്ങനെ എണ്പത്തിയൊൻപത്തിലെ ഓണാഘോഷ പരിപാടികൾ തകൃതിയായി കൊണ്ടാടിയ ദിനങ്ങളിലൊന്നിൽ വാകപ്പൂമരങ്ങൾ തിങ്ങി നിറഞ്ഞ കലാലയാന്തരീക്ഷത്തിലേക്ക് കാലെടുത്തു വച്ചു.
ReplyDeleteഅക്കാദമിക് കാലഘട്ടത്തിൽ അതിനുമുമ്പും ശേഷവും അനുഭവിക്കാൻ പറ്റാത്ത സ്വാതന്ത്ര്യത്തിന്റെയും സൗഹൃദങ്ങളുടെയും വിശാലതയുടെയും ലോകത്തേക്കുള്ള കാൽവയ്‌പ് കൂടിയായിരുന്നു അത്.