Thursday, 20 June 2019

നിക്ഷേപം സ്വയം കുരുക്കാകുമ്പോൾ...

മലയാളികൾ ഒട്ടുമിക്ക ലോകരാജ്യങ്ങളിലും സജീവ സാന്നിധ്യമാണ്. കേരളത്തിനു വെളിയിൽ ഉള്ളവർ പൊതുവെ അറിയപ്പെടുന്നത് പ്രവാസി മലയാളി എന്നാണ്.

പഴയ കാല ബ്ലാക് ആൻഡ് വൈറ്റ് സിനിമകളിൽ നമ്മുടെ സമീപകാല സാമൂഹ്യ ചരിത്രം വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഉദാ: പോസ്റ്റ്മാനെ കാണാനില്ല എന്ന നസീർ ചിത്രം. ഒരു ഹോട്ടൽ നടത്തുന്ന കുടുംബം ഹോട്ടലിലേക്ക് ആവശ്യമായ വെള്ളത്തിനു ആശ്രയിക്കുന്നത് തൊട്ടടുത്തുള്ള കുളത്തെയാണ്.

പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന ജീവിത സംസ്കൃതി; അതായിരുന്നു നമ്മുടെ സംസ്കാരം. അതിൽനിന്നെല്ലാം ഒരുപാട് മുന്നോട്ടു പോയി, ആധുനിക ലോക രാജ്യങ്ങൾക്ക് സമാനമായ ജീവിത നിലവാരം പിന്തുടരാൻ പറ്റുന്ന സമൂഹമായി നമ്മൾ മാറി.

വിദേശ നാണയം നമ്മെ വല്ലാത്ത ഉന്മാദത്തിലെത്തിച്ചു എന്നുതന്നെ പറയാം. എങ്ങനെയും വിദേശ നാണയം നേടുക എന്ന ലക്ഷ്യവുമായി അറബ് ലോകത്തേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും നമ്മൾ കുതിക്കുകയായിരുന്നു...

പത്തോ പതിനഞ്ചോ വർഷം ജന്മനാടും വീടും വിട്ടു ജോലി ചെയ്തു പ്രവാസി നേടുന്ന പണം അവന്റെ ജീവനാണ്, രക്തമാണ്; വിയർപ്പാണ്.

അതു മുഴുവൻ നിക്ഷേപിച്ച് സ്വന്തം നാട്ടിൽ സ്വന്തം രീതിയിൽ ഒരു സ്വകാര്യ സംരംഭം തുടങ്ങാൻ ശ്രമിച്ചവർ ചുവപ്പു നാടയുടെ കുരുക്കിൽപെട്ട് സ്വയം ജീവിതം അവസാനിപ്പിക്കുന്നു എന്നത് കർഷകന്റെ ആത്മഹത്യ പോലെതന്നെ സത്യസന്ധതയുടെ നെഞ്ചു പിളർക്കുന്ന ക്രൂരതയാണ്.

ഇതിനൊരന്ത്യം വേണം.



5 comments:

  1. ഏതു സംഭവം ആണ്..ഉകവി
    ഉദേശിച്ചേ...
    പരേതന്റെ പേര് പറയു...
    ആയാളെ അവൾ കൊന്നതാണ്

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. പ്രവാസി ആയിരിക്കുമ്പോൾ നമ്മൾ മനുതയുടെ പാഠങ്ങൾ പഠിക്കുകയും, പല സംസ്ക്കാരങ്ങളിൽ ഉള്ളവരുമായ് ഇടപഴകി 'നമ്മൾ തന്നെ ഒരു പ്രത്യേക സ്വഭാവ നന്മയിൽ ആയി തീരുകയും ചെയ്യുന്നു. ഇതൊക്കെ മനസിൽ വച്ച് നാട്ടിൽ തിരികെയെത്തി പല വ്യവസായങ്ങളിലും ഏർപ്പെടുന്നു.പക്ഷെ പലപ്പോഴും അവ പരാജയപ്പെടുന്നു. അദ്ധ്വാനശീലം, അർപ്പണബോധം, അറിയാത്ത മേഖലകളിലെ പണം മുടക്കൽ, രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകൾ, നമ്മെ സഹായിക്കാനായി ഓടിയെത്തുന്നവരെ വിശ്വസിക്കൽ, ഇവയൊക്കെ മൂർച്ചയുള്ള ആയുധത്തിന് മുകളിലൂടെ നടക്കുന്നതിന് തുല്യം. വ്യക്തമായ പഠനം, അവബോധം, ക്ലാസുകൾ, ഗവ: സംവിധാനങ്ങളെ ഉപയോഗപ്പെടുത്തൽ ഇവയൊന്നും, ചിലരെങ്കിലും ചെയ്യാറില്ല. ഭാഗ്യം പരീക്ഷിക്കാൻ ഉള്ളതല്ല, പ്രയോജനപ്പെടുത്താൻ ഉള്ളതാണ്. കേൾക്കുന്നവയിലൊക്കെ ഓടി പോയി ചാടാതെ 'സമയം എടുത്ത് ഇറങ്ങുക. എല്ലാ പ്രവാസികൾക്കും ആശംസകൾ

    ReplyDelete
  4. വിദേശ നാണയം നമ്മെ വല്ലാത്ത ഉന്മാദത്തിലെത്തിച്ചു എന്നുതന്നെ പറയാം. എങ്ങനെയും വിദേശ നാണയം നേടുക എന്ന ലക്ഷ്യവുമായി അറബ് ലോകത്തേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും നമ്മൾ കുതിക്കുകയായിരുന്നു...

    പത്തോ പതിനഞ്ചോ വർഷം ജന്മനാടും വീടും വിട്ടു ജോലി ചെയ്തു പ്രവാസി നേടുന്ന പണം അവന്റെ ജീവനാണ്, രക്തമാണ്; വിയർപ്പാണ്.

    അതു മുഴുവൻ നിക്ഷേപിച്ച് സ്വന്തം നാട്ടിൽ സ്വന്തം രീതിയിൽ ഒരു സ്വകാര്യ സംരംഭം തുടങ്ങാൻ ശ്രമിച്ചവർ ചുവപ്പു നാടയുടെ കുരുക്കിൽപെട്ട് സ്വയം ജീവിതം അവസാനിപ്പിക്കുന്നു എന്നത് കർഷകന്റെ ആത്മഹത്യ പോലെതന്നെ സത്യസന്ധതയുടെ നെഞ്ചു പിളർക്കുന്ന ക്രൂരതയാണ്.

    ReplyDelete