അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി വിഷയവുമായി ബന്ധപ്പെട്ടു സോഷ്യൽമീഡിയകളിൽ വലിയ രീതിയിൽ ആക്രമണ പ്രത്യാക്രമണം കണ്ടില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയിലെ ഇന്ത്യൻ വംശജർ നൽകിയ സ്വീകരണ പരിപാടി ശ്രദ്ധേയവും അതോടൊപ്പം വിവാദവുമാകാൻ കാരണം, അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റ് സാന്നിധ്യം ആ പരിപാടിയിൽ ഉണ്ടായി എന്നതാണ്.
ഈ രണ്ടു നേതാക്കളെയും വിഡ്ഢികളായും അന്തവും കുന്തവുമില്ലാത്ത തീരുമാനങ്ങൾ എടുക്കുന്നവരായും ഒക്കെ പരാമർശിക്കുകയും വിമർശിക്കുകയും ചെയ്യുന്നവർ ഏറെയുണ്ട്. അതാണ് ജനാധിപത്യത്തിന്റെ ശക്തിയും സ്വാതന്ത്ര്യവും.
അമേരിക്കയിൽ ഇന്ത്യൻ വംശജർ അവരുടെ പ്രധാനമന്ത്രിയെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ അമേരിക്കൻ പ്രസിഡന്റ് വരേണ്ട യാതൊരു കാര്യവുമില്ല; ശരിയാണ്, അതാണ് കീഴ്വഴക്കം. പക്ഷേ എന്തിനു വന്നു ? അല്ലെങ്കിൽ എങ്ങനെ വന്നു ? അവിടെയാണ് നമ്മൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ മാത്രം പയറ്റിത്തെളിഞ്ഞ രാഷ്ട്രീയ നാടകങ്ങൾക്ക് സമാനമായി അടുത്ത തെരഞ്ഞെടുപ്പിൽ തന്റെ വിജയം ഉറപ്പാക്കാൻ ഇവിടെ ഒത്തുകൂടിയ 50000 പേരുടെ വോട്ടുകൾ ലക്ഷ്യമിട്ടാണ് ട്രംപ് വന്നതെന്ന നിഗമനത്തിലെത്തിയത്.
തൊട്ടടുത്ത പരിപാടിയിൽ പാക് പ്രസിഡന്റ്, നമ്മുടെ പ്രിയപ്പെട്ട ക്രിക്കറ്റ് ഇതിഹാസം ഇമ്രാൻ ഖാനുമായും ട്രംപ് ഇതേ നാടകം കളിച്ചു... ഇത് രാഷ്ട്രീയമാണ്, രാഷ്ട്രീയം ഇങ്ങനെയൊക്കെയാണ്. ഇതാർക്കാണ് അറിയാത്തത് ?
ഇനി കുറച്ചു ഭൂതകാലത്തേക്ക് ...
1989 -90 കാലഘട്ടം. യൂണിയൻ ഓഫ് സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് (USSR) എന്ന റഷ്യയുടെ അവസ്ഥ എന്തായിരുന്നു ? രണ്ടാം ലോക യുദ്ധത്തിനു ശേഷം അമേരിക്കയുടെ നേതൃത്വത്തിൽ നാറ്റോയും യു.എസ്.എസ്.ആർ റഷ്യയുടെ നേതൃത്വത്തിൽ മറ്റൊരു സംഘടനയും നിലവിൽ വന്നു. കോൾഡ് വാർ എന്ന ഓമനപ്പേരു നൽകി ലോകരാജ്യങ്ങൾ ഇരു ചേരികളായി നിലകൊണ്ടു. നെഹ്റു എന്ന അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി വേണ്ടപ്പെട്ടവരുമായി ആലോചിച്ചെടുത്ത തീരുമാനം ഇന്ത്യ റഷ്യയോടൊപ്പം നിൽക്കുക എന്നതായിരുന്നു.
വലതുപക്ഷ സ്വഭാവമുള്ള, മുതലാളിത്ത വ്യവസ്ഥിതിയോടു അടങ്ങാത്ത കൂറ് കാണിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യ രീതിയിൽ രാജ്യം ഭരിക്കുമ്പോൾ നെഹ്റു സ്വീകരിച്ച നടപടിയെ ധീരമെന്നല്ലാതെ ആർക്ക് വിലയിരുത്താനാകും ?
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (യു എസ് ഏ) യ്ക്ക് യു.എസ്.എസ്.ആർ എന്ന റഷ്യയുടെ മേൽ യാതൊരു അപ്രമാദിത്വവുമുണ്ടായിരുന്നില്ല. രാജ്യത്തിൻറെ വിസ്തൃതി, ജനസംഖ്യ, എല്ലാത്തിലുമുപരി യുദ്ധസന്നാഹം; കര, നാവിക, വ്യോമ മേഖലകളിൽ
ഇന്നു ലോക പോലീസായി വിലസുന്ന അമേരിക്കക്ക് ക്രൂയിസ് മിസൈൽ, കൺവൻഷൻ അറ്റാക്ക്, ഓക്സി സബ് മറൈൻ, കോർവേറ്റസ് തുടങ്ങിയ റഷ്യൻ സാങ്കേതിക വിദ്യകൾ അപ്രാപ്യമായിരുന്നു.
ബാക്കിയുള്ള കാര്യങ്ങളിലാകട്ടെ, എണ്ണത്തിൽ വളരെ കുറവും. ആകെ മേൽക്കൈ നേടിയത് എയർ ടാങ്കറിൽ മാത്രം 84 x 618 . ഇത് 1990 ലെ വിക്കിപീഡിയ കണക്ക്.
അപ്പോൾ പറഞ്ഞു വന്നത്, രാഷ്ട്ര നേതാക്കളെ കുറിച്ചും ലോക രാഷ്ട്രീയത്തെക്കുറിച്ചുമാണ്. മിഖായേൽ ഗോർബച്ചേവ് ഇന്നും ജീവിച്ചിരിപ്പുണ്ടാവും. യു എസ് എസ് ആറിന്റെ തകർച്ചക്ക് കാരണക്കാരൻ അദ്ദേഹമാണ്. അതിനു അദ്ദേഹത്തിന് പറയാൻ കാരണവുമുണ്ട്.
പഴയ യു എസ് എസ് ആർ അംഗ രാജ്യങ്ങൾ ആരെല്ലാമാണ് ? റഷ്യ, ജോർജ്ജിയ, ഉക്രൈൻ, മൊൾഡോവ, ബെലാറസ്, അർമേനിയ, അസർബൈജാൻ, കസാക്കിസ്ഥാൻ, ഉസ്ബെസ്ക്കിസ്ഥാൻ, ടാർക്ക്മെനിസ്ഥാൻ, കിർഗിസ്ഥാൻ... ഇങ്ങനെ കാണുന്നു.
റഷ്യ, പോളണ്ട്, ചെക്കോസ്ലോവാക്യ (ചെക്ക് ,സ്ലോവാക്യ ), ഫിൻലാൻഡ്, ടർക്കി, നോർവേ, ഹംഗറി, റൊമേനിയ, ഇറാൻ, മംഗോളിയ, നോർത്ത് കൊറിയ, അഫ്ഗാനിസ്ഥാൻ, ചൈന ... ഇങ്ങനെ വേറെയും മറ്റൊരു വിവരണമുണ്ട്.
ഗോർബച്ചേവ് പഴയ യു എസ് എസ് ആറിനെ തകർത്തതിന് ഒരു കാരണം പറയുന്നത് പിന്നീട് വന്ന ബോറിസ് യെൽസിനും ടീമും അല്ലായിരുന്നെങ്കിൽ രാഷ്ട്രം ചുട്ടെരിച്ചേനെ എന്നാണ് .... അതൊഴിവാക്കാനായിരുന്നത്രേ അദ്ദേഹം തന്റെ അധികാരം വിട്ടൊഴിഞ്ഞു ലോക ശക്തിയായ റഷ്യയെ കൈവെള്ളയിൽ കാത്തത് ....
ഇവിടെ ആര് ആരെയാണ് വിശ്വസിക്കേണ്ടത് ? ആർക്ക് ആരോടാണ് കടപ്പാടുള്ളത് ?
ഇവിടെ ആര് ആരെയാണ് വിശ്വസിക്കേണ്ടത് ?
ReplyDeleteആർക്ക് ആരോടാണ് കടപ്പാടുള്ളത് ?