വിശ്വാസികളായ മാതാപിതാക്കള്‍ അവര്‍ക്ക് ജനിക്കുന്ന കുഞ്ഞ് വിശ്വാസിയായി വളരണമെന്ന് ആഗ്രഹിക്കും. യുക്തിവാദികളായ മാതാപിതാക്കള്‍ക്ക് കുഞ്ഞ് ഒരു യുക്തിവാദിയായി വളര്‍ന്നു വരണമെന്നായിരിക്കും ആഗ്രഹം.
വിശ്വാസം ഉണ്ടായ കാലത്ത് തന്നെ അതിനെ യുക്തിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്ന ശീലവും വിശ്വാസികളില്‍ ചിലര്‍ പിന്തുടര്‍ന്നിരുന്നു. തോമാശ്ലീഹ ഇതിനൊരു ഉദാഹരണമാണ്. ക്രിസ്തുവിനോപ്പം കഴിയുകയും അദ്ഭുതങ്ങളും അടയാളങ്ങളും നേരില്‍ കാണുകയും ചെയ്തിട്ടും മരിച്ചവരില്‍ നിന്നുയര്‍ത്തു മറ്റു ശിഷ്യര്‍ക്ക് ക്രിസ്തു പ്രത്യക്ഷനായത് അന്ധമായി വിശ്വസിക്കാന്‍ ഈ ശിഷ്യന്‍ തയാറായില്ല.
പറുദീസയില്‍ എല്ലാ ജീവജാലങ്ങളും സസ്യ ഫലവൃക്ഷങ്ങളും ആദത്തിനും ഹവ്വയ്ക്കും തീറു നല്‍കിയ ദൈവം ഒരു വൃക്ഷവും അതിന്റെ ഫലവും ആസ്വദിക്കുന്നതില്‍ നിന്ന് അവരെ വിലക്കി. ഇതിലെ യുക്തിയില്ലായ്മയായിരികും ഒരുപക്ഷേ ഹവ്വയെ ആ പഴം രുചിക്കാന്‍ പ്രേരിപ്പിച്ചതും.
മനുഷ്യ സമൂഹം ബൗദ്ധിക തലങ്ങളില്‍ ഒട്ടേറെ മുന്നേറുകയും ആധുനിക സമൂഹമായി രൂപാന്തരപ്പെടുകയും ചെയ്തിട്ടും വിശ്വാസങ്ങള്‍ സംബന്ധിച്ച് യുക്തിപൂര്‍വമായി ചിന്തിക്കാനും അന്ധവിശ്വാസങ്ങളെ അവഗണിക്കാന്‍ തക്ക ആര്‍ജ്ജവം നേടാനും കഴിയാതെ പോകുന്നു എന്നതാണ് മലയാളികളായ വിശ്വാസികളെ സംബന്ധിച്ച ഗതികേട്!
വിഗ്രഹങ്ങള്‍ നിര്‍മ്മിക്കരുത്; അവയെ വണങ്ങരുത്; ആരാധിക്കരുത് എന്നൊക്കെ വി.ഗ്രന്ഥം അടിവരയിട്ടു വിശ്വാസിയെ ഉദ്ബോധിപ്പിക്കുമ്പോള്‍ എന്തൊക്കെയോ വരട്ടു ന്യായങ്ങള്‍ നിരത്തി സകല പുണ്യാളന്മാരുടെയും സകല വിശുദ്ധരുടെയും വിഗ്രഹങ്ങള്‍ പള്ളികളായ പള്ളികളിലെല്ലാം നിരത്തി സ്ഥാപിച്ച് വിശ്വാസികളെ ദൈവത്തില്‍ നിന്നും അവന്റെ കല്പനകളില്‍ നിന്നും കൂടുതല്‍ അകറ്റുക എന്ന തരവഴിതരത്തിന് കുട പിടിക്കുകയാണ് ചുരുക്കം ചിലത് ഒഴിച്ചുള്ള ക്രിസ്തീയ സഭകളും അധികാരികളും.
ഇപ്പോഴിതാ അത്തരം ചില വിഗ്രഹങ്ങളില്‍ നിന്ന് രക്തം വരുന്നു, ചില വിഗ്രഹങ്ങളുടെ മുടി വളരുന്നു, ചിലത് സ്പന്ദിക്കുന്നു ... എന്ന് വേണ്ട അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും ഘോഷയാത്രകളാണ്. ഇവിടെയെത്തി പ്രാര്‍ഥിക്കുന്ന വിശ്വാസികള്‍ അനുഗ്രഹിക്കപ്പെടുന്നു എന്ന് അനേകര്‍ സാക്ഷ്യവുമായി രംഗത്ത് വരുമ്പോള്‍ കബളിപ്പിക്കപ്പെടുകയാണെന്നാണ് വി.ഗ്രന്ഥം നല്‍കുന്ന സാക്ഷ്യം.
എളുപ്പവഴിയില്‍ അനുഗ്രഹം പ്രാപിക്കാനുള്ള വിശ്വാസിയുടെ ത്വരയും അതേ വഴിയില്‍ പണം വാരാനുള്ള സഭയുടെ ദുരയും ഒന്നിക്കുന്നിടത്ത് സത്യ വിശ്വാസം അന്ധ വിശ്വാസത്തിന്റെ കരിനിഴലില്‍ ഞെരിഞ്ഞമരുക സ്വാഭാവികം.

No comments:
Post a Comment