Tuesday, 16 July 2019

സാത്താന്റെ മൂത്രം ഉപേക്ഷിച്ച് ദൈവത്തോട് ഭക്ഷണം യാചിക്കുന്നവർ ..


ആത്മീയത ഒരു പ്രതിഭാസമാണ്; ജീവിത ചര്യകളും അനുഭവങ്ങളും നൽകുന്ന ദിശാബോധത്തിൽ നിന്നും ഉരുത്തിരിയുന്ന ഒരനുഭൂതി, മാനസികമായി അവനവനു മാത്രം സംരക്ഷണം നൽകുന്ന ഒരു ചെപ്പടി.

ആത്മീയവാദികളെല്ലാം തികഞ്ഞ സ്വാർത്ഥമതികളായിരുന്നു. അവനവന്റെ ആത്മീയാന്വേഷണവുമായി വീടു വിട്ടറങ്ങുമ്പോൾ സ്വന്തം കുടുംബത്തിന്റെ ഗതിയെന്താകും എന്നാലോചിക്കാതെയാണ് രാജാവായിരുന്ന ബുദ്ധൻ മുതൽ ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്നും ഒളിച്ചോടിയ മറ്റനേകം സാധുക്കളായ സന്യാസികൾ വരെ വീടു വിട്ടത്.

ബുദ്ധൻ തിരിച്ചു വന്നില്ല. ബുദ്ധിസം വലിയ തോതിൽ ആത്മീയമായി ലോകമെങ്ങും പരിലസിച്ചു. ക്രിസ്തുവിന്റെ കാര്യം കുറേക്കൂടി ഭിന്നമാണ്. പന്ത്രണ്ടു വയസ്സിൽ കാണാതെ പോകുന്നു (ആത്മീയ യാത്ര -കെ.പി. യോഹന്നാന്റെ അല്ല) തിരിച്ചു മുപ്പതാമത്തെ വയസ്സിൽ തിരിച്ചെത്തി കാണിച്ചുകൂട്ടിയ അദ്‌ഭുതങ്ങൾക്കും അടയാളങ്ങൾക്കും പ്രത്യുപകാരമായി അടിച്ചു പണ്ടാരമടക്കി കുരിശിലേറ്റി കൊന്നു; വ്യവസ്ഥിതിയും യാഥാസ്ഥിതിക വിശ്വാസ പരിഷകളും ഒത്തുചേർന്ന് മുപ്പത്തിമൂന്നാമത്തെ വയസ്സിൽ ...

ഇനിയാണ് കഥ; ക്രിസ്തുമതം ഇറ്റലി കേന്ദ്രീകൃതമായി ലോകമെങ്ങും പടർന്നു പന്തലിക്കുന്നു, ആത്മീയമായി മാത്രമല്ല രാഷ്ട്രീയമായും അധികാരം കൈയ്യാളുന്നു. ക്രിസ്തു ശിഷ്യൻ പത്രോസിന്റെ പിന്തുടർച്ചക്കാരായി വന്നവർ അവരുടെ രാജകീയ സിംഹാസനം മാത്രമാണ് പരിഗണിച്ചത്. ആത്മീയത പാടെ തൊലിഞ്ഞു നാശമായി.

ഇരുണ്ട കാലഘട്ടം എന്ന ചരിത്രത്തിന്റെ ഏടുകൾ നമ്മോടു സംസാരിക്കുന്നത് ക്രിസ്തുവിനെ വിറ്റു തുലച്ചു തിന്നവരുടെ ഏമ്പക്കങ്ങളുടെ കഥകളാണ്.

ക്രിസ്തുവിന്റെ പേരിൽ തുടങ്ങിയ പെട്ടിക്കടകൾ ലുലുമാൾ പോലെയോ കുറഞ്ഞ പക്ഷം അയ്യപ്പാസ് പോലെയോ കച്ചിയടിച്ചു എന്നതാണ് ആത്മീയ യാത്രാ വ്യവസായികളെ ഇത്രയധികം ഈ മേഖലകളിൽ വിരാജിക്കാൻ ഉത്തേജിതരാക്കിയത്.

ചിലർ ജനിച്ചുവന്ന ക്രിസ്തീയ വിശ്വാസത്തിൽ നിന്നും വ്യതിചലിച്ച് പെട്ടെന്നൊരു സുപ്രഭാതത്തിൽ യേശുവിനെ കണ്ടു എന്നുപറഞ് മറ്റു ക്രിസ്തീയ വിശ്വാസത്തിലേക്ക് ചേക്കേറുന്നത് കാണാം.

യേശുവിനെ കാണാൻ വിശ്വാസിയാകണമെന്നു പോലുമില്ല; ലോകത്തിലേക്ക് കണ്ണോടിച്ചാൽ അവശതയനുഭവിക്കുന്നവർ, രോഗികൾ, ഭക്ഷണം കിട്ടാതെ അലയുന്നവർ..... ഇവരൊക്കെ തങ്ങളുടെ അവശതകൾ തങ്ങളുടെ വിധിയായി കരുതി പരാതിയില്ലാതെ ആത്മീയമായി ഒളിച്ചോടാൻ നിവൃത്തിയില്ലാതെ ജീവിതം തള്ളിനീക്കുന്നു.

യേശുവിനെ കണ്ടവരും ആത്മീയമായി ഏറെ മുന്നേറിയവരും അവരെക്കാൾ കൂടുതൽ ഭയചകിതരായി അനാവശ്യ പാപബോധവും അടിമത്ത വിശ്വാസവും തലയിലേറ്റി ജീവിതത്തെ കൂടുതൽ സംഘർഷഭരിതമാക്കി ജീവിതം തുലയ്‌ക്കുകയാണോ ?

ജീവിതം; അത് ആസ്വദിക്കാനുള്ളതാണ് ഹേ; ഓരോ നിമിഷവും, ആത്മീയമായും ഭൗതികമായും ....

6 comments:

  1. സാബുചേട്ടാ... നല്ല വീക്ഷണം...ഇന്നിന്റെ ആയുസ്സിൽ നന്മമരം ആയിവളരാൻ കഴിയുന്ന, ഒരു ജനതയെ സ്വപ്നം കാണാം. ആഗ്രഹിക്കാം

    ReplyDelete
    Replies
    1. നന്ദി മിനി, നല്ല വാക്കുകൾക്ക്‌

      Delete
  2. ജീവിതം - അത് ആസ്വദിക്കാനുള്ളതാണ്
    അത് ആത്മീയമായും ഭൗതികമായും അങ്ങിനെ എന്ത് തന്നെയായാലും
    അതുകൊണ്ട് കിട്ടുന്ന ഓരോ നിമിഷവും എങ്ങനെയായാലും ആസ്വദിക്കുക

    ReplyDelete