Friday, 24 November 2017

വൃദ്ധയും പട്ടിയും

തിരിഞ്ഞു നോക്കാൻ ഒരു പട്ടിപോലുമില്ലെന്നു വിലപിച്ചാക്ക്രോശിക്കുന്ന സാഹചര്യം എപ്പോഴെങ്കിലുമൊക്കെ മനുഷ്യ ജീവിതത്തിൽ സംഭവിക്കുക സ്വാഭാവികമാണ്. സാമ്പത്തിക പരാധീനത, അനാരോഗ്യം,വാർധക്യം... കാരണങ്ങൾ പലതാകാം.
മൊബിലിറ്റി സ്‌കൂട്ടറിൽ (നടക്കാൻ വിഷമമുള്ളവർക്ക് വീൽ ചെയറിനു സമാനമായി ഇരുന്നു യാത്ര ചെയ്യാൻ സഹായിക്കുന്ന ബാറ്ററി ഘടിപ്പിച്ച വാഹനം) റോഡു മുറിച്ചു കടക്കാൻ ട്രാഫിക്ക് ഊഴം കാത്തിരിക്കുന്ന വൃദ്ധയായ വെള്ളക്കാരിയോടൊപ്പം ഒരു പട്ടിയും!
പട്ടിയുടെ നിയന്ത്രണം സംബന്ധിച്ച യാതൊരു വസ്തുവും വൃദ്ധയുടെ കൈയിലില്ല; ദാഹത്തിനു കൊടുക്കാൻ ഒരു കുപ്പി വെള്ളവും അതു പകർന്നു നൽകാനുള്ള ചെറുപാത്രവുമല്ലാതെ...
പട്ടിയുടെ പെരുമാറ്റത്തിൽ നിന്നും മനുഷ്യരായ നമുക്കെന്തെങ്കിലും പഠിക്കാൻ തക്കതായിട്ടുണ്ടോ? അതോ പട്ടി മനുഷ്യരെ അപേക്ഷിച്ച് തീരെ തരംതാണ ഒരു ജീവി മാത്രമോ?

1 comment:

  1. സാമ്പത്തിക പരാധീനത, അനാരോഗ്യം,വാർധക്യം... കാരണങ്ങൾ പലതാകാം.
    മൊബിലിറ്റി സ്‌കൂട്ടറിൽ (നടക്കാൻ വിഷമമുള്ളവർക്ക് വീൽ ചെയറിനു സമാനമായി ഇരുന്നു യാത്ര ചെയ്യാൻ സഹായിക്കുന്ന ബാറ്ററി ഘടിപ്പിച്ച വാഹനം) റോഡു മുറിച്ചു കടക്കാൻ ട്രാഫിക്ക് ഊഴം കാത്തിരിക്കുന്ന വൃദ്ധയായ വെള്ളക്കാരിയോടൊപ്പം ഒരു പട്ടിയും!

    തിരിഞ്ഞു നോക്കാൻ ഒരു പട്ടിപോലുമില്ലെന്നു വിലപിച്ചാക്ക്രോശിക്കുന്ന സാഹചര്യം എപ്പോഴെങ്കിലുമൊക്കെ മനുഷ്യ ജീവിതത്തിൽ സംഭവിക്കുക സ്വാഭാവികമാനിന്നുള്ളതിനുള്ള ഉത്തരം ..

    ReplyDelete