Saturday, 30 November 2013

എന്റെ സ്വപ്ന സങ്കല്പങ്ങള്‍ക്ക് നിറം പകര്‍ന്ന്
ഒടുവില്‍ നീ എന്‍ ജീവിതത്തില്‍ ചേക്കേറി.

ഞാനും നീയും ഒന്നായ്‌ ഒഴുകി തുടങ്ങവേ
ഞാനൊരിടത്തെക്കും നീ മറ്റൊരിടത്തെക്കും യാത്രയായ്

മണലാരണ്യത്തിലെ പൊള്ളുന്ന ചൂടില്‍
നിന്‍റെ ഓര്‍മ്മകള്‍ എന്റെ നെഞ്ചില്‍ തീ പടര്‍ത്തി.

നിത്യവും നീ എഴുതിയ കത്തുകളിലെ വാക്കുകള്‍
രാവുകളില്‍ അന്നെനിക്ക് കുളിരായി.

സന്ദര്‍ശന വിസയില്‍ ആദ്യമായ്‌ നീ എത്തിയത്
എന്നില്‍ ആഹ്ലാദത്തിരകള്‍ ഉയര്‍ത്തി.

കാലാവധി കഴിഞ്ഞു നീ തിരികെ പോകുമ്പോള്‍
പിടയുന്ന നെഞ്ചുമായി ഞാന്‍ നിന്നെ യാത്രയാക്കി.

മാസങ്ങള്‍ക്ക് ശേഷം വീണ്ടും നീ വന്നത്
എന്റെ ആശ്രിത വിസയില്‍ .

ഒരുപാടു മോഹങ്ങള്‍ ഒന്നുമില്ലാതെ
ഒതുങ്ങി കൂടിയ നമ്മള്‍ .

നാളെ എന്താകുമെന്ന ആശങ്കയില്ലാതെ
അന്നന്നത്തെ അപ്പം കഴിച്ചുറങ്ങിയവര്‍

ഇന്ന് നാം എന്തൊക്കെയോ നേടിയെന്നാലും
തൃപ്തരാകുന്നില്ല നാമന്നത്തെത് പോല്‍ .

ജീവിത പാച്ചിലില്‍ മറന്നു പോകുന്നു നാം
പിന്നിട്ട വഴിത്താരകള്‍ അത്രയും.




No comments:

Post a Comment