Saturday, 12 January 2013

ക്രിസ്മസ് ട്രീ

പേരിനു ഞാനുമൊരു മരം
നാട്ടു നനയ്ക്കാതെ , വളമിടാതെ
പരിചരണമില്ലാതെ ഉണ്ടായ മരം

വര്‍ഷത്തിലൊന്നൊഴികെ
പതിനൊന്നു മാസവും
ആര്‍ക്കും വേണ്ടാത്ത മരം

ഡിസംബറിന്റെ കുളിരും
പകല്‍ വെളിച്ചവും നിലാവും
നുകര്‍ന്നിരുന്നീടുന്ന മരം

ആരവങ്ങള്‍ക്കെന്നും ഞാന്‍ സാക്ഷി
അലങ്കാരങ്ങളൊക്കെയും ചാര്‍ത്തി
കെട്ടുകാഴ്ചയൊരുക്കും മരം

കാലത്തിന്റെ അടയാളങ്ങള്‍
മനുഷ്യ മുഖങ്ങളില്‍ തീര്‍ക്കുന്ന
ജരാനരകളില്ലാത്ത മരം

സ്വയം ഒടിഞ്ഞു മടങ്ങി
തട്ടിന്‍പുറത്ത് ശ്വാസം മുട്ടി
ആരവങ്ങള്‍ക്കായി കാതോര്‍ക്കും മരം.


1 comment:

  1. ആരവങ്ങള്‍ക്കെന്നും ഞാന്‍ സാക്ഷി
    അലങ്കാരങ്ങളൊക്കെയും ചാര്‍ത്തി
    കെട്ടുകാഴ്ചയൊരുക്കും മരം

    ReplyDelete