ഭക്തിയും യുക്തിയും തമ്മില്‍ ഒരക്ഷരത്തിന്റെ വ്യത്യാസവും രണ്ടക്ഷരത്തിന്റെ സാമ്യവുമാണ്. യുക്തിയില്‍ വിശ്വസിക്കുന്നവന്‍ യുക്തിവാദി, ഭക്തിയില്‍ വിശ്വസിക്കുന്നവന്‍ വിശ്വാസി. അപ്പോള്‍ പിന്നെ അന്ധവിശ്വാസി ആര് ? അത് തീര്‍ച്ചയായും യുക്തിവാദി ആയിരിക്കില്ല. മറിച്ച് വിശ്വാസികളില്‍ ആണ് അന്ധവിശ്വാസികള്‍ ഉള്ളത്.
ഇത് എല്ലാ മതങ്ങള്‍ക്കും ബാധകമാകേണ്ട ഒരു സത്യമാണ്. യുക്തിവാദി അല്ലെങ്കില്‍ നിരീശ്വര വാദി ഒരിക്കലും അന്ധവിശ്വാസിയാകേണ്ട കാര്യമില്ല. അയാള്‍ക്ക് വിശാസം പോലും നിഷിദ്ധമാണ്. പിന്നെ അയാള്‍ എങ്ങിനെ അന്ധവിശ്വാസിയാകും?
പക്ഷെ വിശ്വാസികള്‍ പലരുടെയും അവസ്ഥ അങ്ങനെയല്ല. അവര്‍ക്ക് മതങ്ങളും മത പുരോഹിതരും ദൈവങ്ങളും അവരുടെ ഇംഗിതം സാധ്യമാക്കുന്ന മാധ്യമങ്ങളാണ്. ഇത് തെറ്റാണെന്നും അന്ധമാണെന്നും അവര്‍ കരുതുന്നില്ല. പരീക്ഷയില്‍ ജയിക്കാന്‍, ജോലി ലഭിക്കാന്‍, ജീവിത പങ്കാളിയെ ലഭിക്കാന്‍, ജോലിയില്‍ ഉന്നതി നേടാന്‍, മക്കളുണ്ടാകാന്‍, മക്കളുടെ ഭാവിക്ക് ... അങ്ങനെ നൂറു നൂറു കാര്യങ്ങള്‍ക്ക് അവര്‍ വിശ്വാസത്തെ ആശ്രയിക്കുന്നു.
ഇങ്ങനെ വിശ്വാസത്തെ ആശ്രയിക്കുന്നവര്‍ തന്നെ രാപകല്‍ ഇല്ലാതെ കഷ്ടപ്പെട്ട് ജീവിതത്തില്‍ സുഖവും ദുഖവും അനുഭവിക്കുന്നു. യുക്തിവാദിയും അതുപോലെ തന്നെ ജീവിതത്തില്‍ കഷ്ടപ്പെട്ട് ജീവിതം മുമ്പോട്ട് തള്ളി നീക്കുന്നു.
വിശ്വാസി തനിക്ക് കിട്ടിയ സൗഭാഗ്യങ്ങള്‍ ദൈവദാനങ്ങള്‍ എന്ന് കരുതുന്നു. യുക്തിവാദി തന്റെ ഉയര്ച്ചകള്‍ക്കും താഴ്ച്ചകള്‍ക്കും ഉത്തരവാദി താന്‍ തന്നെയെന്ന് കണ്ടെത്തുന്നു.
ലോകത്തില്‍ ഏതെല്ലാം രീതിയില്‍ മനുഷ്യകുലം കഷ്ടപ്പാടും വേദനയും ദുരിതവും അനുഭവിക്കുന്നു? ഇതിനൊന്നും വിശ്വാസിക്ക് ഉത്തരം കാണില്ല, അവര്‍ക്ക് അതൊരു പ്രശ്നവുമല്ല. എന്നാല്‍ യുക്തിവാദിക്ക് അത് സ്വന്തം വേദന തന്നെയാണ്.
ഇതില്‍ നിന്നും വിശ്വാസിയെക്കാള്‍ മനുഷ്യത്വം യുക്തിവാദിക്കാണെന്ന് നിസ്സംശയം പറയാം.

No comments:
Post a Comment