ജീവിതം തമാശയാണ്, സ്നേഹമാണ്, സഹനമാണ്, ഗൗരവമേറിയതാണ്, ദുരന്തമാണ്, അപകടം നിറഞ്ഞതാണ് ... ചിലർക്ക് ജീവിക്കാനുള്ളതാണ് ; ചിലർക്ക് ഹോമിക്കാനുള്ളതാണ് ...
Friday, 9 August 2019
പ്രളയാനന്തര പ്രളയങ്ങൾ ...
വറ്റിപ്പോയത് പുഴകളാണ് ; കരകവിഞ്ഞൊഴുകുന്നതും പുഴയാണ്. പണ്ട്, ഉരുളുകളിലൂടെ പൊട്ടിയൊഴുകിയത് മലയും മരങ്ങളുമായിരുന്നെങ്കിൽ, ഇന്ന് വീടുകളും ജീവിതങ്ങളുമാണ്...
വീടെന്നു പറഞ്ഞു നമ്മൾ വസിച്ച കുടിലുകൾ ഒലിച്ചുകൊണ്ടുപോയത് പ്രളയമല്ല;മാനം മുട്ടെ പടുത്തുയർത്തിയ അംബരചുംബികളായ സൗധങ്ങൾക്ക് വേണ്ടി നാംതന്നെ തച്ചുടച്ചതാണ്...
കമ്മട്ടിപ്പാടങ്ങളിലൂടെ പരന്നൊഴുകിയ വെള്ളത്തെ തടഞ്ഞു നിലക്കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയതും സാധുജീവിതങ്ങളെ കുടിയൊഴിപ്പിച്ചതും പ്രളയമല്ല; നമ്മളാണ് ...
പാറമടകളെയും മണൽ വാരലിനെയും പ്രോത്സാഹിപ്പിച്ചത് പ്രളയമല്ല; നമ്മളാണ് ...
ഈ പ്രളയം നമുക്ക് സ്വന്തം ... പ്രകൃതിയോട് നമ്മൾ കാണിച്ച മര്യാദകൾക്കുള്ള പ്രത്യുപകാരം ...
Subscribe to:
Post Comments (Atom)
👌👌👌👌
ReplyDeleteപിതാക്കന്മാർ എഴുതി വച്ച കവിതകളായിരുന്നു മരങ്ങൾ. നമ്മൾ വെട്ടിനശിപ്പിച്ചു.താൻ പോരായ്മയും തന്റേടവും കൊണ്ട് മനുഷ്യൻ ഉണ്ടാക്കിയ ദുരന്തം: ഇതിലും കൂടുതൽ മഴ നമ്മൾ കണ്ടിട്ടുണ്ട്. അന്നൊന്നും പ്രളയമുണ്ടായില്ല. ഡാമുകൾ ചെക്ക് ഡാമുകൾ ഇവയിൽ നിറഞ്ഞ മണൽ വാരാൻ അനുമതി കൊടുക്കേണ്ടിയിരിക്കുന്നു. ശിവഗിരി ഡാമിൽ മണൽ വാരി. ശിവഗിരി ഡാമിനെ ഉൾക്കൊള്ളാൻ പെയ്ത മഴയ്ക്കായി .നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. ഡാമിലെ മണൽ സാനിദ്ധ്യം അത് കോരി മാറ്റി വെള്ളത്തിനെ ശ്വാസം വിടാൻ അനുവദിക്കൂ
ReplyDeleteകമ്മട്ടിപ്പാടങ്ങളിലൂടെ പരന്നൊഴുകിയ വെള്ളത്തെ തടഞ്ഞു നിലക്കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയതും സാധുജീവിതങ്ങളെ കുടിയൊഴിപ്പിച്ചതും പ്രളയമല്ല; നമ്മളാണ് ...
ReplyDeleteപാറമടകളെയും മണൽ വാരലിനെയും പ്രോത്സാഹിപ്പിച്ചത് പ്രളയമല്ല; നമ്മളാണ് ...
ഈ പ്രളയം നമുക്ക് സ്വന്തം ... പ്രകൃതിയോട് നമ്മൾ കാണിച്ച മര്യാദകൾക്കുള്ള പ്രത്യുപകാരം ...
ReplyDelete"വീടെന്നു പറഞ്ഞു നമ്മൾ വസിച്ച കുടിലുകൾ ഒലിച്ചുകൊണ്ടുപോയത് പ്രളയമല്ല;മാനം മുട്ടെ പടുത്തുയർത്തിയ അംബരചുംബികളായ സൗധങ്ങൾക്ക് വേണ്ടി നാംതന്നെ തച്ചുടച്ചതാണ്..."
അതേ സാബൂ,
മനസ്സിൽ ദിനംതോറും പകയുടെയും സ്വാർത്ഥതയുടെയും പ്രളയം ചുമക്കുന്നവർക്ക് തിരിച്ചറിവിന് കൊടുക്കുന്ന വായുഗുളികകളാണ് പെരുമഴയും തുടർന്നുള്ള സൂചനകളും.