മന്ത്രി കെ.എം.മാണി രാജി വച്ചാല്‍ തീരുന്ന പ്രശ്നമാണോ ഇത്? നിത്യോപയോഗ സാധനങ്ങള്‍ പോലെ തന്നെ ഗുണമേന്മയുള്ള മദ്യവും ഉപഭോക്താക്കള്‍ക്ക് ന്യായവിലയില്‍ ലഭ്യമാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ കേരളത്തില്‍ സംഭാവിച്ചുകൊണ്ടിരുന്നത് എന്താണ്? മദ്യ ലഭ്യത ഏറെ ക്ലേശകരവും ഭീമമായ തുക ഈടാക്കുന്നതുമായ ഒരു വ്യവസായമായി മാറി.
പകലന്തിയോളം പണിതു മടുത്ത സാധാരണ ജനങ്ങള്‍ക്ക് ലഹരിസുഖത്തെക്കാള്‍ മദ്യപാനത്തിലൂടെ ലഭ്യമായത് അപമാന ഭാരവും ഓട്ടക്കീശയുമാണ്. അവര്‍ക്കും കുടുംബത്തിനും അവകാശപ്പെട്ട കോടികള്‍ വരുന്ന സമ്പാദ്യത്തെ ചൊല്ലിയാണ് ഇന്ന് തിന്മയുടെ ഈ രണ്ടു പക്ഷവും കണക്കു പറഞ്ഞു ചിരിക്കുന്നത്.
പറഞ്ഞു വന്നത്, അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ മാത്രമല്ല; പെട്ടി നിറയെ കാശുമായി അവരെ ഗസ്റ്റ് ഹൗസിലും വീട്ടിലും പോയി നിരങ്ങി നെറികെട്ട വ്യാപാരത്തിന് ഒസ്യത്ത് വാങ്ങി സാധാരണക്കാരന്റെ അന്നന്നത്തെ അന്നത്തിനുള്ള വക തട്ടിപ്പറിക്കുന്ന കള്ളുവ്യാപാരികളും പാഠം പഠിക്കേണ്ടതുണ്ട്.
പകലന്തിയോളം പണിതു മടുത്ത സാധാരണ ജനങ്ങള്‍ക്ക് ലഹരിസുഖത്തെക്കാള്‍ മദ്യപാനത്തിലൂടെ ലഭ്യമായത്
ReplyDeleteഅപമാന ഭാരവും ഓട്ടക്കീശയുമാണ്.
അവര്‍ക്കും കുടുംബത്തിനും അവകാശപ്പെട്ട
കോടികള്‍ വരുന്ന സമ്പാദ്യത്തെ ചൊല്ലിയാണ്
ഇന്ന് തിന്മയുടെ ഈ രണ്ടു പക്ഷവും കണക്കു പറഞ്ഞു ചിരിക്കുന്നത്.‘
ഒരു തലക്കെട്ട്കൂടി ചേർക്കാമായിരുന്നു